

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബിസിസിഐ. രോഹിത് ഒരു കായിക താരത്തിന് ചേരാത്ത വിധത്തില്‍ അമിത ഭാരമുള്ളയാളാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നായിരുന്നു ഷമ മുഹമ്മദ് എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനെ ബോഡി ഷെയ്മിങ് ചെയ്തുള്ള പ്രസ്താവന പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു.
🚨 Congress leader Shama Mohamed : Rohit Sharma is overweight and the most unimpressive captain India has ever had
— Times Algebra (@TimesAlgebraIND) March 3, 2025
BJP 🔥 : "Congress hates Indian agencies & organisations. Now, they have started hating Indian cricket team also"
"Comment passed by Congress leader Shama Mohamed… pic.twitter.com/7TFf111kcy
പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ. ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പ്രസ്താവനകള്‍ നടത്തിയ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്നാണ് സൈക്കിയ പറയുന്നത്.
'ഇത്തരം അഭിപ്രായങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണ്. ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുമ്പോള്‍, ടീം ഇന്ത്യയെ പിന്തുണയ്‌ക്കേണ്ട സമയമാണിത്. ഇത്രയും നിര്‍ണായകമായ ഒരു ഐസിസി ടൂര്‍ണമെന്റിന്റെ മധ്യത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തമുള്ള ഒരാള്‍ ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്തുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത് ഒരു വ്യക്തിയെയോ ടീമിനെയോ നിരാശപ്പെടുത്തുന്ന ഫലമുണ്ടാക്കിയേക്കാം. എല്ലാ കളിക്കാരും അവരുടെ പരമാവധി കഴിവിനനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അതിന്റെ ഫലങ്ങള്‍ ദൃശ്യമാണ്. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അവഹേളനപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വ്യക്തികള്‍ വിട്ടുനില്‍ക്കണം,'' സൈകിയ പറഞ്ഞു.
"Unfortunate that this kind of remarks come from such a person": BCCI Secretary Devajit Saikia on Shama Mohamed's comments
— ANI Digital (@ani_digital) March 3, 2025
Read @ani Story | https://t.co/G2Vz0qxLCV#BCCI #ShamaMohamed #RohitSharma pic.twitter.com/IV7PSl5me8
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരിലൊരാളാണ് രോഹിത് ശര്‍മയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് കോണ്‍ഗ്രസ് നിലപാടല്ലെന്നും രാജീവ് ശുക്ല പറഞ്ഞു. അവര്‍ പറഞ്ഞതും പോസ്റ്റിട്ടതും വ്യക്തിപരമായ അഭിപ്രായമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. രോഹിത് ഫിറ്റായ കളിക്കാരനാണ്. ഇന്ത്യന്‍ ടീമും രോഹിത്തിന് കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രാജീവ് ശുക്ല പറഞ്ഞു.
രോഹിത് ശര്‍മയെ ബോഡി ഷെയ്മിങ് ചെയ്തുള്ള വിവാദ എക്സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ് രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്നസിനെ പറ്റി താൻ അഭിപ്രായപ്പെട്ടതാണെന്നും ബോഡി ഷെയ്മിങ് അല്ലെന്നുമാണ് ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചത്. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാടെന്നും ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശർമ തടി അൽപം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് തന്നെ ആക്രമിക്കുന്നതെന്നും ഷമ കൂട്ടിച്ചേർത്തു.
Content Highlights: BCCI secretary Devajit Saikia said the fat-shaming post about Rohit Sharma was 'derogatory'