രോഹിത് എക്കാലത്തേയും മോശം ക്യാപ്റ്റൻ, അമിതഭാരമുള്ള ആൾ; വിവാദ പരാമർശവുമായി ഷമ മുഹമ്മദ്, വിവാദം

പാരമർശം വിവാദമായതോടെ ഷമ മുഹമ്മദ് ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്

രോഹിത് എക്കാലത്തേയും മോശം ക്യാപ്റ്റൻ, അമിതഭാരമുള്ള ആൾ; വിവാദ പരാമർശവുമായി ഷമ മുഹമ്മദ്, വിവാദം
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് കായിക താരത്തിന് ചേരാത്ത വിധത്തിൽ അമിത ഭാരമുള്ളവനാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരിൽ ഒരാളാണെന്നും ഷമ മുഹമ്മദ് സമൂഹമാധ്യമായ എക്സിൽ വിമർശിച്ചു. രോഹിത് ശർമ ശരീരഭാരം കുറയ്ക്കേണ്ടതുണ്ടെന്നും എക്സ് പോസ്റ്റിൽ ഷമ പറയുന്നു.

ഷമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇതിന് മുമ്പ് പലതവണ ഷമ രോഹിത് ശർമയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ശരീരഭാരം കൂടുതലാണെങ്കിലും രോഹിത് ശർമയെ ലോകോത്തര കളിക്കാരൻ എന്ന് വിശേഷിപ്പിച്ച് ആരാധകരും രം​ഗത്തെത്തി. ഇതിനോട് കൂടുതൽ കടുത്ത ഭാഷയിൽ ഷമ മറുപടി പറഞ്ഞും രംഗത്തെത്തി.

‘മുൻകാലത്തെ ഇന്ത്യൻ താരങ്ങളായ സൗരവ് ​ഗാം​ഗുലി, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, കപിൽ ദേവ് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിത് ശർമയുടെ ലോകോത്തര നിലവാരം എന്താണെന്ന് ഷമ ചോദിച്ചു. രോഹിത് ഒരു ശരാശരി ക്യാപ്റ്റനും ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്’. ഷമ മറുപടി നൽകി.

അതിനിടെ ഷമയെ തള്ളി കോൺഗ്രസ് രം​ഗത്തെത്തി. ഷമ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഇത്തരം പ്രസ്താവനകളെ കോൺഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും പവൻ ഖേര വ്യക്തമാക്കി. ഇതിനു പിന്നാലെ വിവാദമായതോടെ ഷമ മുഹമ്മദ് ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു.

Content Highlights: Congress’s Shama Mohamed's venom words on Rohit, Post Deleted after outrage

dot image
To advertise here,contact us
dot image