'രോഹിത്, ബോംബെയില് നിന്ന് വന്ന എന്റെ സുഹൃത്ത്'; റാഷിദ് ഖാന്റെ ഇന്സ്റ്റഗ്രാം പോസ്റ്റ് വൈറല്

രോഹിത് ശര്മ്മ നയിക്കുന്ന ടീം ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനലില് എത്തിയിരുന്നു

'രോഹിത്, ബോംബെയില് നിന്ന് വന്ന എന്റെ സുഹൃത്ത്'; റാഷിദ് ഖാന്റെ ഇന്സ്റ്റഗ്രാം പോസ്റ്റ് വൈറല്
dot image

കിങ്സ്ടൗണ്: ട്വന്റി 20 ലോകകപ്പിന്റെ സെമിയിലേക്ക് ആദ്യമായി ടിക്കറ്റെടുത്തിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. സൂപ്പര് എയ്റ്റിലെ ത്രില്ലര് പോരാട്ടത്തില് ബംഗ്ലാദേശിനെ എട്ട് റണ്സിന് കീഴടക്കിയാണ് റാഷിദ് ഖാനും സംഘവും സെമി ഉറപ്പിച്ചത്. ഇതിന് പിന്നാലെ അഫ്ഗാന് ക്യാപ്റ്റന് റാഷിദ് ഖാന് ഇന്സ്റ്റഗ്രാമില് പങ്കുവെച്ച ചിത്രമാണ് ഇപ്പോള് വൈറലാവുന്നത്.

ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്കൊപ്പമുള്ള ചിത്രമാണ് റാഷിദ് ഖാന് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തത്. 'ബംബൈ സേ ആയാ മേരാ ദോസ്ത്' (എന്റെ സുഹൃത്ത് ബോംബെയില് നിന്നാണ് വന്നത്) എന്ന ക്യാപ്ഷനോടെയാണ് രണ്ട് ക്യാപ്റ്റന്മാരും പുഞ്ചിരിക്കുന്ന ചിത്രം റാഷിദ് പങ്കുവെച്ചത്. രോഹിത് ശര്മ്മ നയിക്കുന്ന ടീം ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനലില് എത്തിയിരുന്നു. ഗ്രൂപ്പ് എയില് നിന്ന് രണ്ട് ഏഷ്യന് ടീമുകളും സെമി ഘട്ടത്തിന് യോഗ്യത നേടിയതിന്റെ സന്തോഷത്തിലാണ് റാഷിദ് ഖാന്റെ പോസ്റ്റ്.

സൂപ്പര് എയ്റ്റിലെ നിര്ണായക മത്സരത്തില് ഓസ്ട്രേലിയയെ തകര്ത്താണ് ടീം ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. സൂപ്പര് എട്ടിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഒന്നില് നിന്ന് സെമിയിലേക്ക് മുന്നേറി. ഇന്ത്യന് നായകന് രോഹിത് തകര്ത്തടിച്ച മത്സരത്തില് 24 റണ്സിനായിരുന്നു ഇന്ത്യയുടെ ജയം.

കരീബിയന് കരുത്തിനെ തകര്ത്ത കപിലിന്റെ ചെകുത്താന്മാര്; ഇന്ത്യയുടെ ആദ്യ വിശ്വ കിരീടത്തിന് 41 വയസ്

അതേസമയം ബംഗ്ലാദേശിനെ തകര്ത്താണ് ടി20 ലോകകപ്പില് അഫ്ഗാന് ചരിത്രം കുറിച്ചത്. മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തില് 115 റണ്സെടുത്തു. മറുപടി ബാറ്റിംഗില് ബംഗ്ലാദേശ് 17.5 ഓവറില് 105 റണ്സില് ഓള് ഔട്ടായി. ഡക്വര്ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്സിനാണ് അഫ്ഗാന്റെ വിജയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us