ധോണി എവിടെയെന്ന് കോഹ്ലി; വിവാദമായി താരത്തിന്റെ മടങ്ങൽ

സൂപ്പര്താരത്തിന്റെ പ്രവര്ത്തിയെ വിമര്ശിച്ച് രംഗത്തുവരികയാണ് ആരാധകരും മുന് താരങ്ങളും.

dot image

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് നിന്നും ചെന്നൈ സൂപ്പര് കിംഗ്സ് പുറത്തായിരിക്കുകയാണ്. നിര്ണായക മത്സരത്തില് റോയല് ചലഞ്ചേഴ്സിനോട് പരാജയപ്പെട്ടാണ് ചെന്നൈ പുറത്തായത്. പിന്നാലെ റോയല് ചലഞ്ചേഴ്സ് താരങ്ങള്ക്ക് ഹസ്തദാനം നല്കാതെ മഹേന്ദ്ര സിംഗ് ധോണി ഗ്രൗണ്ട് വിട്ടു. സൂപ്പര്താരത്തിന്റെ പ്രവര്ത്തിയെ വിമര്ശിച്ച് രംഗത്തുവരികയാണ് മുന് താരങ്ങളും ആരാധകരും.

'ഇത് നാണക്കേട്'; നിലപാട് പറഞ്ഞ് പാറ്റ് കമ്മിന്സ്

ഒരു മുതിര്ന്ന താരമായ ധോണി ഇത്തരം പ്രവര്ത്തികള് നടത്താന് പാടില്ലെന്നാണ് ഒരാള് പറഞ്ഞു. ഇത് താരത്തിന്റെ കുള് സ്വഭാവത്തോട് ചേരുന്നതല്ല. ധോണിയെവിടെയെന്ന് വിരാട് കോഹ്ലി അന്വേഷിച്ചതായി മറ്റൊരു ആരാധകന് പറഞ്ഞു. റോയല് ചലഞ്ചേഴ്സ് ഡ്രെസ്സിംഗ് റൂമിലെത്തി താരം മടങ്ങിയെന്നും ഈ ആരാധകന് പറയുന്നു.

ഇതിഹാസ താരത്തിനെ ബഹുമാനിക്കാനുള്ള ആര്സിബി താരങ്ങളുടെ അവസരമാണ് ധോണി നിഷേധിച്ചതെന്ന് ഇംഗ്ലണ്ട് മുന് താരം മൈക്കല് വോണ് പറഞ്ഞു. മത്സരത്തിലുണ്ടാകുന്ന വാശിയും ആക്രമണോത്സുകതയും ഗ്രൗണ്ടില് തന്നെ അവസാനിക്കുന്നുവെന്നതിന്റെ അടയാളമാണ് ഹസ്തദാനമെന്നും വോണ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image