
ജയ്പൂര്: ഐപിഎല്ലില് ഡല്ഹി ക്യാപിറ്റല്സിന് വേണ്ടി നൂറാം മത്സരം പൂര്ത്തിയാക്കി ക്യാപ്റ്റന് റിഷഭ് പന്ത്. രാജസ്ഥാന് റോയല്സിനെതിരായ മത്സരത്തിലാണ് ക്യാപിറ്റല്സിന്റെ നായകന് ചരിത്രനേട്ടം സ്വന്തമാക്കിയത്. നാഴികക്കല്ലിലെത്തുന്ന ആദ്യ ഡല്ഹി താരമായും പന്ത് മാറി.
Walking out in ❤ & 💙 for the 100th time in #IPL 🔥
— Delhi Capitals (@DelhiCapitals) March 28, 2024
Go well, Skipper 🙌🏻#YehHaiNayiDilli #IPL2024 #RRvDC pic.twitter.com/chXX323zFA
ഈ റെക്കോര്ഡില് ക്യാപിറ്റല്സിന്റെ സ്പിന്നര് അമിത് മിശ്രയ്ക്കൊപ്പമായിരുന്നു റിഷഭ് പന്ത് ഉണ്ടായിരുന്നത്. ക്യാപിറ്റല്സിന് വേണ്ടി 99 മത്സരങ്ങളാണ് അമിത് മിശ്ര കളിച്ചിട്ടുള്ളത്. എന്നാല് അമിത് മിശ്ര ഇന്ന് രാജസ്ഥാന് റോയല്സിനെതിരായ മത്സരത്തിന് ഇറങ്ങിയില്ല. ഇതോടെയാണ് പന്തിന് ക്യാപിറ്റല്സിന് വേണ്ടി 100 മത്സരങ്ങളെന്ന നാഴികക്കല്ല് ആദ്യം പിന്നിടാന് സാധിച്ചത്.
'ഇറങ്ങിയാല് തന്നെ റെക്കോര്ഡ്'; ക്യാപിറ്റല്സിന് വേണ്ടി ആ നേട്ടത്തിലെത്തുന്ന ആദ്യ താരമാവാന് പന്ത്വാഹനാപകടത്തില് പരിക്കേറ്റ പന്ത് 14 മാസത്തിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരികെയെത്തിയത്. പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തില് ഡല്ഹി ക്യാപിറ്റല്സിന്റെ നായകനായി ഇറങ്ങിയ പന്തിന് (18) തിളങ്ങാനായിരുന്നില്ല. മത്സരത്തില് ക്യാപിറ്റല്സ് നാല് വിക്കറ്റിന് പരാജയം വഴങ്ങുകയും ചെയ്തു. രാജസ്ഥാന് റോയല്സിനെതിരെ പൊരുതുന്ന ക്യാപിറ്റല്സ് സീസണിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.