ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ തന്നെ നടത്തും; വേദിമാറ്റം തള്ളി ബിസിസിഐ പ്രസിഡന്റ് ജയ് ഷാ

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ ഐപിഎൽ മത്സരക്രമം ഇനി പൂർണമായി പുറത്തുവന്നേക്കും.

dot image

ഡൽഹി: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎൽ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് ജയ് ഷാ. ഐപിഎല്ലിന്റെ രണ്ടാം ഘട്ടം യു എ ഇയിൽ നടത്തുമെന്ന റിപ്പോർട്ടുകളെയും ജയ് ഷാ തള്ളി. ക്രിക്ബസിനോടാണ് ബിസിസിഐ പ്രസിഡന്റിന്റെ പ്രതികരണം.

മണിക്കൂറുകൾക്ക് മുമ്പാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന്റെ തിയതികൾ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് എപ്രിൽ 19ന് ആരംഭിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാർച്ച് 22നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് തുടക്കമാകുക. എന്നാൽ 21 മത്സരങ്ങൾക്കുള്ള തിയതിയെ പ്രഖ്യാപിച്ചിട്ടുള്ളു.

'ഒരു ചെറിയ ശബ്ദം പോലും പന്തിനെ ഭയപ്പെടുത്തി, താരം സുഖപ്പെട്ടത് അതിവേഗം'; വിശദീകരിച്ച് ഡോക്ടർമാർ

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ ഐപിഎൽ മത്സരക്രമം ഇനി പൂർണമായി പുറത്തുവന്നേക്കും. മെയ് 26ന് ഫൈനൽ നടക്കുമെന്നാണ് കരുതുന്നത്. ജൂൺ ഒന്നിന് ട്വന്റി 20 ലോകകപ്പ് തുടങ്ങും മുമ്പെ ഐപിഎൽ പൂർണമാകേണ്ടതുണ്ട്.

dot image
To advertise here,contact us
dot image