
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകൾ തള്ളി രാഹുൽ ദ്രാവിഡ്. താൻ ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയുമായി ചർച്ചകൾ നടക്കുന്നതായും ഇന്ത്യൻ മുൻ താരം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം വരാനിരിക്കെയാണ് രാഹുൽ ദ്രാവിഡിന്റെ ഞെട്ടിക്കുന്ന വാക്കുകൾ.
I haven't yet signed a contract with the BCCI but had discussions on tenure. Once I get the papers, I will sign: Head coach Rahul Dravid after World Cup and contract review meeting pic.twitter.com/L35WTH55Gj
— Press Trust of India (@PTI_News) November 30, 2023
രണ്ട് വർഷം കൂടെ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ബിസിസിഐ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2024ലെ ട്വന്റി 20 ലോകകപ്പിന് ശേഷവും ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് ദ്രാവിഡ് തുടരുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യം. ബിസിസിഐയുടെ കരാർ കണ്ടതിന് ശേഷം ഇക്കാര്യത്തിൽ മറുപടി പറയാം എന്നായിരുന്നു രാഹുൽ ദ്രാവിഡിന്റെ ഉത്തരം.
ക്രിക്കറ്റ് ലോകത്ത് പുതുചരിത്രം; ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ടദ്രാവിഡുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് പരിശീലക കരാർ ദീർഘിപ്പിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കരാറിൽ നിലവിൽ ഒപ്പുവെച്ചില്ലെങ്കിലും ദ്രാവിഡ് തന്നെ പരിശീലക സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.