

ബ്രിസ്ബെയ്ൻ: ബിഗ് ബാഷ് വനിതാ ക്രിക്കറ്റിൽ നാടകീയ സംഭവങ്ങൾ. ടൗവൽ കയ്യിൽവെച്ച് പന്ത് പിടിച്ചതിന് അഞ്ച് റൺസ് അനുവദിച്ച് അമ്പയർ. ബ്രിസ്ബെയ്ൻ ഹീറ്റ്സും സിഡ്നി സിക്സേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയൻ ഏഴ് വിക്കറ്റിന് 176 റൺസെടുത്തു.
മറുപടി ബാറ്റിംഗിൽ സിഡ്നി സിക്സേഴ്സ് ബാറ്റ് ചെയ്യുന്നു. 10-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. അമേലിയ കെര് എറിഞ്ഞ പന്തിൽ ആഷ്ലീ ഗാർഡ്നർ ലോഗ് ഓണിലേക്ക് അടിച്ച് സിംഗിൾ നേടി. എന്നാൽ ഫീൽഡർ എടുത്തെറിഞ്ഞ പന്ത് പിടിക്കവേ അമേലിയ കെറിന്റെ കൈകളിൽ ഒരു ടൗവൽ ഉണ്ടായിരുന്നു. പിന്നാലെ മത്സരത്തിൽ ഇടപെട്ട അമ്പയർ അഞ്ച് റൺസ് പെനാൽറ്റി നൽകാനായി സിഗ്നൽ കാണിച്ചു.
Today we learned: Catching a ball with a towel results in a 5-run penalty 😳#WBBLonFanCode #WBBL pic.twitter.com/PgLIvrJRHK
— FanCode (@FanCode) November 21, 2023
മാർലിബൻ ക്രിക്കറ്റ് ക്ലബിന്റെ നിയമപ്രകാരം വിക്കറ്റ് കീപ്പർ അല്ലാതെ ഒരു ഫീൽഡർക്കും പന്ത് പിടിക്കുമ്പോൾ ഗ്ലൗവോ തുണിയോ ഉണ്ടാകാൻ പാടില്ല. മത്സരത്തിൽ ആറ് വിക്കറ്റിന് സിക്സേഴ്സ് ജയിച്ചു. ഒരു പന്ത് മാത്രം ബാക്കി നിർത്തിയാണ് സിക്സേഴ്സിന്റെ വിജയം.