ദ്രാവിഡിന് താൽപ്പര്യമില്ല?; അടുത്ത കോച്ച് ലക്ഷ്മണെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിലാണ്.

dot image

ഡൽഹി: ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തോടെ രാഹുൽ ദ്രാവിഡിന്റെ പരിശീലക കാലഘട്ടം അവസാനിച്ചിരുന്നു. ദ്രാവിഡിന് പകരം പരിശീലകനെ തീരുമാനിക്കാൻ ബിസിസിഐ ഇനിയും തയ്യാറായിട്ടില്ല. ഇന്ന് തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ താൽക്കാലിക പരിശീലകൻ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. എന്നാൽ ലക്ഷ്മൺ ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനാകുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ പരിശീലകനായി തുടരാൻ താൽപ്പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്മണിന് ഇന്ത്യൻ പരിശീലകനാകൻ താൽപ്പര്യം ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോകകപ്പിനിടെ ബിസിസിഐ പ്രതിനിധികളെ ലക്ഷ്മൺ കണ്ടതായും റിപ്പോർട്ടുകൾ പറയുന്നു. ഒരു വലിയ കാലഘട്ടത്തിലേക്ക് ലക്ഷ്മൺ ഇന്ത്യൻ പരിശീലകനായേക്കും.

ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിലാണ്. ഡിംസബർ 10ന് ട്വന്റി 20 മത്സരത്തോടെ പരമ്പര ആരംഭിക്കും. വിദേശത്ത് പരമ്പര സ്വന്തമാക്കുകയാണ് പുതുതായി എത്തുന്ന പരിശീലകന്റെ വലിയ കടമ്പ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us