ഇന്ത്യ നമ്പർ വൺ; ടെസ്റ്റിനും ട്വന്റി 20യ്ക്കും പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിലും ഒന്നാമത്

ടെസ്റ്റിലും ട്വന്റി 20യിലും ഇന്ത്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം

dot image

ഡൽഹി: ഐസിസി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം സ്ഥാനമെന്ന അപൂർവ്വ നേട്ടവും ഇതോടെ ഇന്ത്യൻ ടീം സ്വന്തമാക്കി. നേരത്തെ 2012ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഏകദിന റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 116 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനക്കാരായ പാകിസ്താന് 115 പോയിന്റാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ജയിച്ചാൽ ഒന്നാം റാങ്കോടെ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പിലേക്ക് നീങ്ങാൻ കഴിയും. ഏകദിന ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം സമ്മാനിച്ചത്.

ജൂണിൽ രണ്ടാം തവണയും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിച്ചിരുന്നു. ഫൈനലിൽ തോറ്റെങ്കിലും ടെസ്റ്റ് പരമ്പരയിലെ തുടർവിജയങ്ങൾ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ട്വന്റി 20യിലും ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. 2022 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ എത്തിയിരുന്നു.

dot image
To advertise here,contact us
dot image