പാരിസ് ഒളിംപിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് മിക്സഡ് ടീം ക്വാർട്ടർ ഫൈനലിൽ

5-1 എന്ന പോയിന്റിനാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം

പാരിസ് ഒളിംപിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് മിക്സഡ് ടീം ക്വാർട്ടർ ഫൈനലിൽ
dot image

പാരിസ്: പാരിസ് ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യൻ സംഘം ക്വാർട്ടർ ഫൈനലിൽ. അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യമാണ് ക്വാർട്ടറിൽ കടന്നത്. ഇന്തോനേഷ്യൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങളുടെ ക്വാർട്ടർ പ്രവേശനം. 5-1 എന്ന പോയിന്റിനാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം. സ്കോർ 37-36, 38-38, 38-37.

ആദ്യ സെറ്റിൽ ഇന്ത്യൻ താരങ്ങൾ 37 പോയിന്റ് നേടിയപ്പോൾ ഇന്തോനേഷ്യൻ സംഘം 36 പോയിന്റ് നേടി. ഇതോടെ ആദ്യ സെറ്റും നിർണായകമായ രണ്ട് പോയിന്റും ഇന്ത്യയ്ക്ക് സ്വന്തമായി. രണ്ടാം സെറ്റിൽ ഇന്ത്യയും ഇന്തോനേഷ്യയും 38 പോയിന്റുകൾ വീതം സ്വന്തമാക്കി. ഇതോടെ രണ്ട് ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ ഇന്ത്യ 38 പോയിന്റ് നേടിയപ്പോൾ ഇന്തോനേഷ്യക്ക് 37 പോയിന്റേ നേടാനായുള്ളു.

രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് കണ്ട് അത്ഭുതപ്പെട്ട് ഗംഭീർ; തരംഗമായി വീഡിയോ

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഇതുവരെ മൂന്ന് മെഡലുകളാണ് നേടാനായത്. മൂന്ന് വെങ്കല മെഡലോടെ ഇന്ത്യ മെഡൽ ടേബിളിൽ ഇപ്പോൾ 45-ാം സ്ഥാനത്താണ്. അമ്പെയ്ത്ത് ഉൾപ്പടെയുള്ള ഇനങ്ങളിൽ നേടുന്ന വിജയം കൂടുതൽ മെഡലിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധക സംഘം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us