ചരിത്രം കുറിച്ച് മണിക ബത്ര; ഒളിംപിക്സ് ടേബിൾ ടെന്നിസ് പ്രീക്വാർട്ടറിൽ എത്തിയ ആദ്യ വനിത

ഏകപക്ഷീയമായ നാല് ഗെയിമുകൾക്ക് ഇന്ത്യൻ താരം വിജയിച്ചു

dot image

പാരിസ്: പാരിസ് ഒളിംപിക്സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ടേബിൾ ടെന്നിസ് വനിത താരം മണിക ബത്ര. ഇതാദ്യമായി ഒരു ഇന്ത്യൻ താരം ഒളിംപിക്സ് ടേബിൾ ടെന്നിസിന്റെ പ്രീ ക്വാര്ട്ടറിൽ കടന്നു. ഫ്രാൻസിന്റെ പ്രിഥിക പാവഡെയെ തോൽപ്പിച്ചാണ് മണികയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാല് ഗെയിമുകൾക്ക് ഇന്ത്യൻ താരം വിജയിച്ചു. സ്കോർ 11-9, 11-6, 11-9, 11-7.

2023ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവായിരുന്നു മണിക. ഇത്തവണ ഒളിംപിക്സിൽ കൂടി മെഡൽ നേടാനായാൽ താരത്തിന് അത് ഇരട്ടി നേട്ടമാകും. വനിതകളുടെ ടേബിൾ ടെന്നിസിൽ മറ്റൊരു ഇന്ത്യൻ താരമായ ശ്രീജ അകുലയും പ്രീക്വാർട്ടർ പ്രതീക്ഷയിലാണ്. നാളെ നടക്കുന്ന മത്സരത്തിൽ ചൈന്നയുടെ ജിയാൻ സെങ് ആണ് ഇന്ത്യൻ താരത്തിന്റെ എതിരാളി.

'മൂന്ന് വർഷമായി എനിക്ക് ശമ്പളമില്ല'; തുറന്നുപറഞ്ഞ് ഒളിംപ്യൻ മനു ഭാക്കറിന്റെ പരിശീലകൻ

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഇതുവരെ ഒരു മെഡൽ മാത്രമാണ് നേടാനായത്. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകര് വെങ്കല മെഡൽ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ ഇപ്പോൾ 26-ാം സ്ഥാനത്താണ്. ആറ് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി 12 മെഡലുള്ള ജപ്പാനാണ് പട്ടികയിൽ ഒന്നാമത്.

dot image
To advertise here,contact us
dot image