സുമിത് നാഗലിന് ചരിത്ര നേട്ടം; ടെന്നിസ് റാങ്കിങ്ങിൽ ആദ്യ 100ലെത്തി ഇന്ത്യൻ താരം

റാങ്കിങ്ങിൽ ആദ്യ 100ൽ എത്തുക ഏതൊരു ടെന്നിസ് താരത്തിന്റെയും ആ​ഗ്രഹമാണ്.
സുമിത് നാഗലിന് ചരിത്ര നേട്ടം; ടെന്നിസ് റാങ്കിങ്ങിൽ ആദ്യ 100ലെത്തി ഇന്ത്യൻ താരം

ചെന്നൈ: എടിപി റാങ്കിങ്ങിൽ ആദ്യ 100ലെത്തി ഇന്ത്യൻ ടെന്നിസ് താരം സുമിത് നാഗൽ. 23 സ്ഥാനങ്ങൾ ഉയർന്ന് നാ​ഗൽ 98-ാം സ്ഥാനത്തെത്തി. ഇന്ത്യൻ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന നേട്ടമാണിത്. ചെന്നൈ ഓപ്പൺ ചലഞ്ചർ ടെന്നിസ് കിരീടം നേടിയതോടെയാണ് നാ​ഗൽ റാങ്കിങ്ങിൽ കുത്തനെ ഉയർന്നത്.

'താനിപ്പോൾ വികാരധീതനാണ്. റാങ്കിങ്ങിൽ ആദ്യ 100ൽ എത്തുക ഏതൊരു ടെന്നിസ് താരത്തിന്റെയും ആ​ഗ്രഹമാണ്. സ്വന്തം രാജ്യത്ത്, സ്വന്തം ജനങ്ങൾക്ക് മുന്നിൽ ഒരു കിരീടം വിജയിക്കുക, അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല.', സ്വപ്ന നേട്ടത്തിന് പിന്നാലെ സുമിത് നാ​ഗൽ പ്രതികരിച്ചു.

സുമിത് നാഗലിന് ചരിത്ര നേട്ടം; ടെന്നിസ് റാങ്കിങ്ങിൽ ആദ്യ 100ലെത്തി ഇന്ത്യൻ താരം
രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തു

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലും നാ​ഗൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. രണ്ടാം റൗണ്ടിലാണ് താരം പുറത്തായത്. എങ്കിലും 35 വർഷത്തിന് ശേഷം സീഡഡ് താരത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരമായി നാ​ഗൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com