എഫ്‌ഐഎച്ച് പ്രോ ലീഗ്; ഷൂട്ടൗട്ടില്‍ ശ്രീജേഷ് 'ഹീറോ', നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വിജയം

മൂന്ന് നിര്‍ണായക സേവുകള്‍ നടത്തിയാണ് മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായത്
എഫ്‌ഐഎച്ച് പ്രോ ലീഗ്; ഷൂട്ടൗട്ടില്‍ ശ്രീജേഷ് 'ഹീറോ', നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വിജയം

ഭുവനേശ്വര്‍: എഫ്‌ഐഎച്ച് പ്രോ ലീഗില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ കിടിലന്‍ സേവുകളുമായി മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ നിര്‍ണായക പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ഹോക്കി ടീം ലോക ഒന്നാം നമ്പറായ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് സിങ്ങും ഹര്‍മന്‍പ്രീതും ഗോള്‍ നേടി. ഡച്ചുപടയ്ക്ക് വേണ്ടി ജിപ് ജാന്‍സണ്‍, കോയിന്‍ ബിഹെന്‍ എന്നിവരും സ്‌കോര്‍ ചെയ്തു. മത്സരം സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് കടന്നു.

എഫ്‌ഐഎച്ച് പ്രോ ലീഗ്; ഷൂട്ടൗട്ടില്‍ ശ്രീജേഷ് 'ഹീറോ', നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വിജയം
ദുരന്തം ആവര്‍ത്തിച്ച് ഇന്ത്യന്‍ കൗമാരപ്പടയും; അണ്ടർ 19 ലോകകപ്പില്‍ 'ഓസീസ് മുത്തം'

ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശ്രീജേഷ് ഹീറോ ആയി മാറി. മൂന്ന് നിര്‍ണായക സേവുകള്‍ നടത്തിയാണ് ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായത്. വിജയത്തോടെ രണ്ട് ബോണസ് പോയിന്റുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഫെബ്രുവരി 15ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com