Top

'നിങ്ങളുടെ സിംഹാസനം വീണിരിക്കുന്നു' ; തെരുവിലിറങ്ങി സനത് ജയസൂര്യയും റോഷന്‍ മഹാനാമയും; ശ്രീലങ്കന്‍ പ്രക്ഷോഭത്തില്‍ പിന്തുണയുമായി ക്രിക്കറ്റ് താരങ്ങള്‍

ട്വീറ്റ് പങ്കുവെച്ച് കുമാർ സംഗക്കാരയും

9 July 2022 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളുടെ സിംഹാസനം വീണിരിക്കുന്നു ; തെരുവിലിറങ്ങി സനത് ജയസൂര്യയും റോഷന്‍ മഹാനാമയും; ശ്രീലങ്കന്‍ പ്രക്ഷോഭത്തില്‍ പിന്തുണയുമായി ക്രിക്കറ്റ് താരങ്ങള്‍
X

ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ ജനങ്ങളുടെ പ്രക്ഷേഭത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളും. സര്‍ക്കാറിനെതിരെ നടക്കുന്ന ജനങ്ങളുടെ സമരത്തിന് പിന്തുണ കൊടുത്തുകൊണ്ടാണ് കായിക താരങ്ങളും തെരുവിലിറങ്ങിയത്. ശ്രീലങ്കയുടെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സനത് ജയസൂര്യ റോഷന്‍ മഹാനാമ എന്നിവർ ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു. സമരത്തില്‍ പങ്കെടുത്ത് തെരുവില്‍ നില്‍ക്കുന്ന ചിത്രം ജയസൂര്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് പിന്തുണയെന്ന് ജയസൂര്യ ട്വീറ്റില്‍ കുറിച്ചു. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കുമെന്ന് ആദ്യ ട്വീറ്റില്‍ കുറിച്ച ജയസൂര്യ പിന്നീട് സമരം അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ സിംഹാസനം വീണിരിക്കുന്നുവെന്നും കുറിച്ചു.

നമ്മുടെ ഭാവിക്ക് എന്ന് കുറിച്ചുകൊണ്ട് കുമാര്‍ സംഗക്കാരയും പ്രക്ഷോഭത്തിന്റെ ദ്യശ്യങ്ങള്‍ പങ്കുവെച്ചു. റോഷന്‍ മഹാനാമ പ്രക്ഷോഭകാരികള്‍ക്കൊപ്പം തെരുവില്‍ നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പലരും പങ്കുവെക്കുന്നുണ്ട്.

story highlights : Sanath Jayasuriya joins protest against Sri Lanka president Gotabaya

Next Story