Top

ക്രിക്കറ്റ് താരം മിതാലി രാജ് നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനം: പ്രധാനമന്ത്രി നരേന്ദ്ര മോഡി

നീരജ് ചോപ്രക്കും അഭിനന്ദനം

26 Jun 2022 11:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിക്കറ്റ് താരം മിതാലി രാജ് നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനം: പ്രധാനമന്ത്രി നരേന്ദ്ര മോഡി
X

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനമാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിവാര റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രതിഭാ സമ്പന്നയായ ക്രിക്കറ്റ് താരമാണ് മിതാലി രാജെന്ന് അദ്ദേഹം പറഞ്ഞു. മിതാലി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് പലരേയും വിഷമിപ്പിച്ചു. നിരവധി പേര്‍ക്ക് പ്രചോദമായ താരമാണ് മിതാലിയെന്നും പ്രധാന മന്ത്രി പറഞ്ഞു. കുര്‍ട്ടോണ്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഒളിമ്പ്യന്‍ നീരജ് ചോപ്രയേയും മാന്‍ കി ബാത്തില്‍ മോഡി അഭിനന്ദിച്ചു. ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ നീരജ് ചോപ്ര പവോമി നുര്‍മി ഗെയിംസില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

മിതാലി 16-ാം വയസിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റ ഏകദിനത്തില്‍ 114 റണ്‍സോടെ പുറത്താവാതെ നിന്ന് ചരിത്രം കുറിച്ചിരുന്നു. 232 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മിതാലി 7,805 റണ്‍സ് നേടിയിട്ടുണ്ട്. 12 നിന്ന് ടെസ്റ്റില്‍ 699 റണ്‍സും മിതാലി നേടി. ട്വന്റിയില്‍ നിന്ന് നേടിയത് 2364 റണ്‍സും മിതാലി നേടിയിട്ടുണ്ട്. 2002ലാണ് മിതാലി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. രണ്ട് ഏകദിന ലോകകപ്പില്‍ മിതാലി ഇന്ത്യയെ നയിച്ചു.

ഫിന്‍ലാന്‍ഡില്‍ നടന്ന കുര്‍ട്ടേന്‍ ഗെയിംസിലാണ് ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിനില്‍ സ്വര്‍ണം നേടിയിരുന്നു. നീരജ് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 86.69 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ട്, ലോക ചാമ്പ്യന്‍ ഗ്രെനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ് എന്നിവരെയാണ് നീരജ് പിന്നിലാക്കിയത്. ടോക്കിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ചോപ്ര പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് ഫീല്‍ഡില്‍ തിരിച്ചെത്തിയത്. പാവോ നൂര്‍മി ഗെയിംസില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തുന്ന പ്രകടനവുമായി ചോപ്ര വെള്ളി മെഡല്‍ നേടി തിരിച്ചു വരവ് ആഘോഷമാക്കിയിരുന്നു. 89.30 മീറ്റര്‍ എറിഞ്ഞാണ് സ്വന്തം ദേശീയ റെക്കോര്‍ഡ് നീരജ് തകര്‍ത്തത്.

story highlights : Mithali Raj is an inspiration to many: PM Modi

Next Story