
പാലക്കാട്: പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളില് മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ഗോപിക ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് 'അച്ഛനും അമ്മയും ക്ഷമിക്കണം' എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികള് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Woman dies after leaving note in room in Palakkad