നെഹ്‌റു ട്രോഫി വള്ളംകളി; തീയതി മാറ്റാൻ സർക്കാരിന് റിപ്പോർട്ട് നൽകി എൻടിബിആർ

ആഗസ്റ്റ് 30 സ്ഥിരം തീയതിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്

dot image

ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റാൻ സർക്കാരിന് റിപ്പോർട്ട് നൽകി സംഘാടകരായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി. ആഗസ്റ്റ് 30 സ്ഥിരം തീയതിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്.

കഴിഞ്ഞവർഷം ക്ലബ്ബുകൾക്ക് ഉണ്ടായ വലിയ നഷ്ടം ഒഴിവാക്കാൻ ആണിത്. കഴിഞ്ഞവർഷത്തെ വള്ളംകളി നടത്തിപ്പിൽ വിവാദങ്ങളും അനിശ്ചിതത്വവും ഉണ്ടായിരുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കി.1954 ൽ ആരംഭിച്ച കാലം മുതൽ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളിയാണു പുതിയ തീയതിയിലേക്ക് മാറ്റുന്നത്. പ്രളയം കാരണം 2018, 19 വർഷങ്ങളിലും കൊവിഡ് കാരണം 2022ലും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച വള്ളംകളി നടന്നിരുന്നില്ല. കഴിഞ്ഞ വർഷം ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദുഃഖാചരണം മൂലമാണു തീയതി മാറ്റിയത്.

Content Highlight: Nehru Trophy Boat Race; NTBR submitted a report to the government to change the date

dot image
To advertise here,contact us
dot image