ഇതിഹാസങ്ങൾക്കൊപ്പം വളർന്ന ബാലൻ; മിച്ചൽ മാർഷിൽ പ്രതീക്ഷയുമായി ഓസീസ്

ട്വന്റി 20 ലോകകപ്പ് പുരോഗമിക്കുമ്പോള്‍ അയാളുടെ നായക മികവ് ദൃശ്യമാണ്
ഇതിഹാസങ്ങൾക്കൊപ്പം വളർന്ന ബാലൻ; മിച്ചൽ മാർഷിൽ പ്രതീക്ഷയുമായി ഓസീസ്

1990കളില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്. അലന്‍ ബോര്‍ഡര്‍, മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റീവ് വോ തുടങ്ങിയ താരങ്ങളുടെ ടീം. ഇവര്‍ക്കൊപ്പം വളര്‍ന്ന ഒരു കുഞ്ഞുണ്ട്. 2010ല്‍ ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിനെ നയിച്ച താരം. ടീമിലെ എല്ലാവരെയും ഒരുപോലെ കാണുന്നയാള്‍. എല്ലാവരുടെയും സുഹൃത്തായ ആള്‍. താരങ്ങളുടെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്ത്. എല്ലാവരും അയാള്‍ക്കൊപ്പമാകാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ അയാള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകനാണ്. ജെഫ് മാര്‍ഷിന്റെ മകന്‍, ഷോണ്‍ മാര്‍ഷിന്റെ സഹോദരന്‍. സമകാലിക ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍. പേര് മിച്ചല്‍ മാര്‍ഷ്.

അയാള്‍ക്കൊരു മോശം കാലമുണ്ട്. ഒരിക്കല്‍ ഓസ്‌ട്രേലിയക്കാരാല്‍ വെറുക്കപ്പെട്ട താരം. ഒരു ടെസ്റ്റ് മത്സരത്തില്‍ അയാള്‍ പന്തെറിയാനെത്തിയപ്പോള്‍ ആരാധകര്‍ കൂവി വിളിച്ചു. ഡ്രെസ്സിംഗ് റൂമിലെത്തി സ്വന്തം കൈകള്‍ ചുവരിലിടിച്ചു. ആറ് ആഴ്ചയോളം പിന്നെ ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞില്ല. അന്ന് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാല്‍ പോലും അയാള്‍ ആലോചിച്ചു. ഓസ്‌ട്രേലിയന്‍ ടീമിന്റെ ഉപനായക സ്ഥാനം നഷ്ടപ്പെട്ടു. 13 വര്‍ഷത്തോളം ഓസ്‌ട്രേലിയന്‍ ടീമിലെ സ്ഥാനം ഉറപ്പില്ലാതിരുന്ന താരം. 2021ലെ ട്വന്റി 20 ലോകകപ്പില്‍ മാന്‍ ഓഫ് ദ മാച്ച് ആയതുമാത്രമാണ് കരിയറിലെ ആകെ നേട്ടം.

തിരിച്ചടികളില്‍ അയാള്‍ക്ക് ഒരു സഹായമുണ്ടായി. ഓസ്ട്രലിയന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ്, ഏകദിന ടീമിലെ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അടുത്ത സുഹൃത്ത്. മിച്ചല്‍ മാര്‍ഷിന്റെ ഉയര്‍ച്ചയ്ക്ക് പാറ്റ് കമ്മിന്‍സ് കാരണമായി. ആരോണ്‍ ഫിഞ്ച് വിരമിച്ചപ്പോള്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ഒരു നായകനെ വേണ്ടിവന്നു. അതിന് കഴിയുന്ന താരം മിച്ചല്‍ മാര്‍ഷെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് തീരുമാനിച്ചു.

ഇതിഹാസങ്ങൾക്കൊപ്പം വളർന്ന ബാലൻ; മിച്ചൽ മാർഷിൽ പ്രതീക്ഷയുമായി ഓസീസ്
അയാളെ തോൽപ്പിക്കുക അസാധ്യം; കോഹ്‍ലിക്ക് ഹിറ്റ്മാന്റെ പിന്തുണ

ട്വന്റി 20 ലോകകപ്പ് പുരോഗമിക്കുമ്പോള്‍ അയാളുടെ നായക മികവ് ദൃശ്യമാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഓസീസ് മികച്ച സ്‌കോര്‍ ഉയര്‍ത്തി. പക്ഷേ ഫില്‍ സോള്‍ട്ടും ജോസ് ബട്‌ലറും തിരിച്ചടിച്ചു. ആദ്യ ഏഴ് ഓവറില്‍ 73 റണ്‍സ് പിറന്നു. പക്ഷേ വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ബൗണ്ടറികള്‍ നേടാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ബുദ്ധിമുട്ടി. കൃത്യമായ സ്ഥലങ്ങളില്‍ മിച്ചല്‍ മാര്‍ഷ് തന്റെ ഫീല്‍ഡര്‍മാരെ നിയോഗിച്ചു. നിലവിലത്തെ ട്വന്റി 20 ചാമ്പ്യന്മാരുടെ പോരാട്ടം 36 റണ്‍സ് അകലെ നിന്നുപോയി. മിച്ചല്‍ മാര്‍ഷിന് മുന്നില്‍ ഇനിയുമുണ്ട് ലക്ഷ്യങ്ങള്‍. സൂപ്പര്‍ എട്ട് ഉറപ്പിക്കുക, സെമിയും ഫൈനലും കടക്കണം. ഏകദിന ക്രിക്കറ്റിന്റെ ചാമ്പ്യനായ പാറ്റ് കമ്മിന്‍സിനെപ്പോലെ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com