Top

വിമാനസേവന നിരക്കിനെ അനുകരിച്ച് ഇന്ത്യന്‍ റെയില്‍വേ; ശതാബ്ദി ട്രെയിനില്‍ ഒരു കപ്പ് ചായക്ക് 70 രൂപ

1 July 2022 6:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമാനസേവന നിരക്കിനെ അനുകരിച്ച് ഇന്ത്യന്‍ റെയില്‍വേ; ശതാബ്ദി ട്രെയിനില്‍ ഒരു കപ്പ് ചായക്ക് 70 രൂപ
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ശതാബ്ദി ട്രെയിന്‍ പാസഞ്ചറില്‍ നിന്നും ഒരു കപ്പ് ചായക്ക് 70 രൂപ ഈടാക്കിയതായി പരാതി. 20 രൂപയുടെ ചായക്ക് 50 രൂപ സേവന ചാര്‍ജും അടക്കമാണ് 70 രൂപയുടെ ബില്‍ യാത്രക്കാരന് ലഭിച്ചത്. ജൂണ്‍ 28 ന് ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് ശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ സഞ്ചരിച്ച യാത്രക്കാരനില്‍ നിന്നുമാണ് അമിതചാര്‍ജ് ഈടാക്കിയത്.

നികുതി ഇന്‍വോയ്‌സുകളുടെ ഫോട്ടോകള്‍, ട്വിറ്ററടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ വെെറലായി. അതേസമയം റെയില്‍വേ നിയമപ്രകാരം എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു യാത്രക്കാരന്‍ ഭക്ഷണമൊന്നും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാത്തപക്ഷം യാത്രയ്ക്കിടെ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. 2018 ലെ സര്‍ക്കുലര്‍ പ്രകാരമാണ് അധിക ചാര്‍ജ് ഈടാക്കല്‍. ഭക്ഷണത്തിനുള്ള കാറ്ററിംഗ് ചാര്‍ജുകള്‍ ഐആര്‍സിറ്റിസി യുടെ ഓണ്‍ബോര്‍ഡ് സൂപ്പര്‍വൈസര്‍മാരാണ് ഈടാക്കുക.

ഇന്ത്യന്‍ റെയില്‍വേ 2018 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറര്‍ പ്രകാരം രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിലാണ് റിസര്‍വേഷന്‍ നടത്തുമ്പോള്‍ യാത്രക്കാരന്‍ ഭക്ഷണവും മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. നേരത്തെ ശതാബ്ദി, രാജധാനി തുടങ്ങിയ ട്രെയിനുകളില്‍ ഭക്ഷണം സൗജന്യമായിരുന്നു. എന്നാല്‍ യാത്രാനിരക്ക് ഇപ്പോള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഭക്ഷണം ഒഴിവാക്കി യാത്രയ്ക്ക് മാത്രം പണം നല്‍കാനും കഴിയും.

Story Highlight: Indian Railways mimics air fares 70 for a cup of tea on the Shatabdi train

Next Story