വൈഭവിന് നേരെ പ്രകോപനവുമായി ഇം​ഗ്ലണ്ട് പേസർ, ഔട്ടായ നിരാശയിൽ ശ്രദ്ധിക്കാതെ താരം

വൈഭവ് കാണുന്നതിനായി രണ്ടാം തവണയും ഇം​ഗ്ലീഷ് പേസർ അമിതാവേശം നടത്തി

dot image

ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യൻ അണ്ടർ 19 ടീം താരം വൈഭവ് സൂര്യവംശി പുറത്തെടുത്തത്. 34 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം വൈഭവ് 45 റൺസ് നേടി. എന്നാൽ നന്നായി കളിച്ചുവരികയായിരുന്ന താരം അപ്രതീക്ഷിതമായി ഔട്ടായി. എന്നാൽ ഈ സമയത്ത് ഇം​ഗ്ലണ്ട് പേസർ വൈഭവിനെ പ്രകോപിപ്പിക്കുകയും ചെയ്തു.

മത്സരത്തിന്റെ 11-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ഇം​ഗ്ലണ്ടിനായി പേസർ ജാക് ഹോം ആണ് പന്തെറിഞ്ഞത്. വലിയ ഹിറ്റിന് ശ്രമിച്ച വൈഭവിനെ പക്ഷേ ബൗണ്ടറിയിൽ സെബാസ്റ്റ്യൻ മോർ​ഗൻ പിടികൂടി. ഇതോടെ കടുത്ത നിരാശയിൽ വൈഭവ് ക്രീസിൽ നിന്നു. ഈ സമയത്ത് വൈഭവിന്റെ എതിരായി വന്ന ജാക് ഹോം താരത്തെ നോക്കി അമിത ആഘോഷം നടത്തുകയും ചെയ്തു. എന്നാൽ നിരാശയിൽ ആദ്യ തവണ ജാക് ഹോമിന്റെ ആഘോഷം വൈഭവ് ശ്രദ്ധിച്ചില്ല. ഇതോടെ വൈഭവ് കാണുന്നതിനായി രണ്ടാം തവണയും ഇം​ഗ്ലീഷ് പേസർ അമിതാവേശം നടത്തി. പക്ഷേ നിരാശയിലായിരുന്ന വൈഭവ് ജാക് ഹോമിന്റെ ആഘോഷത്തോടെ പ്രതികരിച്ചില്ല. പിന്നെയും കുറച്ച് സമയം കഴിഞ്ഞാണ് വൈഭവ് ക്രീസ് വിട്ടത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 290 റൺസിന് എല്ലാവരും പുറത്തായി. 68 പന്തിൽ ആറ് ഫോറുകളടക്കം 49 റൺസ് നേടിയ വിഹാൻ മൽഹോത്രമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രാഹുൽ കുമാർ 47 പന്തിൽ 47 റൺസ് നേടി. 45 റൺസെടുത്ത കാനിഷ്‌ക് ചൗഹാനും തിളങ്ങി. ഒരു ഘട്ടത്തിൽ 171ൽ അഞ്ച് എന്ന നിലയിലുണ്ടായിരുന്ന ഇന്ത്യയെ 250 കടത്തിയത് രാഹുൽ കുമാറിന്റെയും കാനിഷ്‌ക് ചൗഹാന്റെയും കൂട്ടുക്കെട്ടാണ്. ഇംഗ്ലണ്ടിനായി എഎം ഫ്രെഞ്ച് നാല് വിക്കറ്റ് സ്വന്തമാക്കി. ജാക്ക് ഹോം, അലക്‌സ് ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlights: Vaibhav Suryavanshi's Reaction Can't Be Missed After Fiery Send-Off By England Pacer

dot image
To advertise here,contact us
dot image