Top

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വസം; ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും

തടവുകാരില്‍ 13 പേര്‍ക്ക് മടക്കയാത്രയ്ക്കായുളള എമര്‍ജന്‍സി സര്‍ട്ടഫിക്കറ്റ് നല്‍കി.

27 Nov 2021 3:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വസം; ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും
X

സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ പ്രവാസികളുടെ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പുതിയ പദ്ധതിക്ക് ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയില്‍ തുടക്കമായി. പ്രവാസികള്‍ക്കുളള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം വൈസ് കോണ്‍സല്‍ ഹരിദാസ് പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസിന്റെ ഓഫീസ് സന്ദര്‍ശിച്ചു.

പുതിയ പദ്ധതി പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ്. ഇതുപ്രകാരം മതിയായ യാത്ര രേഖകള്‍ ഇല്ലാത്തത്തിന്റെ പേരില്‍ നാട്ടിലേക്കുളള മടക്കയാത്ര തടസ്സപ്പെട്ട 36 പേരുടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകളും സ്വീകരിച്ചു. മുമ്പ് നിശ്ചയിച്ച പോലെ 30 പേര്‍ക്ക് ഓണ്‍ലൈനിലൂടെ അപ്പോയിന്‍മെന്റ് നല്‍കി.

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രമുളള അബഹയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റംഗങ്ങള്‍ സന്ദര്‍ശിച്ചു. 17 ഇന്ത്യക്കാരാണ് അബഹയില്‍ തടവുകാരായി കഴിയുന്നത്. തടവുകാരില്‍ 13 പേര്‍ക്ക് മടക്കയാത്രയ്ക്കായുളള എമര്‍ജന്‍സി സര്‍ട്ടഫിക്കറ്റ് നല്‍കി. വൈസ് കോണ്‍സുല്‍ ഹരിദാസ്, കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചല്‍, ബിജു കെ. നായര്‍, സാമൂഹിക പ്രവര്‍ത്തകരായ റോയി മൂത്തേടം എന്നിവരടങ്ങുന്ന സംഘമാണ് അബഹ നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചത്. ജിദ്ദ കൗണ്‍സുലേറ്റില്‍ സേവനം ആരംഭിച്ചിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു.


Next Story