Top

ഉപചാരപൂർവം 'റോബോട്ട് നൂറ'; സ്വീകരണം അറബിയിലും ഇംഗ്ലീഷിലും

സർവകലാശാലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും ഈ റോബോട്ടിനു കഴിഞ്ഞിരുന്നു.

12 May 2022 9:04 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഉപചാരപൂർവം റോബോട്ട് നൂറ; സ്വീകരണം അറബിയിലും ഇംഗ്ലീഷിലും
X

റിയാദ്: റിയാദിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രമായത് റോബോട്ട് നൂറ. 2022 അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിനായി അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാല പവിലിയനിൽ സന്ദർശകരെ സ്വീകരിക്കാൻ നിന്ന റോബോട്ട് മിടുക്കിയാണ്

നൂറ. അറബിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ കഴിയുന്ന റോബോട്ട് നൂറയെ സന്ദർശകരെ സ്വീകരിക്കുന്ന കൗണ്ടറിലാണ് ഒരുക്കിയിരുന്നത്. സർവകലാശാലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും ഈ റോബോട്ടിനു കഴിഞ്ഞിരുന്നു.

ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനും കൈ കുലുക്കാനും നൃത്തം ചെയ്യാനും കഴിയുമെന്നതും നൂറയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ചോദ്യങ്ങൾ കേൾക്കാനും വ്യക്തമായി പ്രതികരിക്കാനുമുള്ള കഴിവുമുണ്ട്. അനുയോജ്യമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന ഒരു കൺട്രോൾ സ്‌ക്രീനും റോബോട്ടിൽ ഒരുക്കിയത് സന്ദർശകർക്ക് സൗകര്യപ്രഥമായിരുന്നു. സർവകലാശാലയിലെ തന്നെ കോളജ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ വിദ്യാർഥികളാണ് 'നൂറ' എന്ന റോബോട്ടിനെ പ്രോഗ്രാം ചെയ്തത്.

Story Highlights: Robert Noora; the complete programme co ordinator to Riyadh Educational Fest

Next Story