Top

സൗദിയിൽ കാർ ഒട്ടകത്തെ ഇ‌ടിച്ചുണ്ടായ വാഹനാപക‌ടം; ഒരു മലയാളി കൂടി മരിച്ചു

11 Nov 2021 1:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിൽ കാർ ഒട്ടകത്തെ ഇ‌ടിച്ചുണ്ടായ വാഹനാപക‌ടം; ഒരു മലയാളി കൂടി മരിച്ചു
X

റിയാദിലെ റാബിഖിൽ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ​ ഒരു മലയാളി കൂ‌ടി മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ​ഡ്രൈവർ മലപ്പുറം സ്വ​ദേശി അബ്ദുൾ റഊഫ് കൊളക്കാടനാണ് (37) മരിച്ചത്. ഇതോടെ മരിവ്വവരുടെ എണ്ണം രണ്ടായി. മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മദീന സന്ദർശനം കഴിഞ്ഞ് മ‌ടങ്ങുന്ന വഴി ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഞായറാഴ്ച രാത്രി റാബബിൽ വെച്ച് അപക‌ടത്തിൽ പെടുകയായിരുന്നു.

അപകടത്തിൽ മലപ്പുറം തുവ്വൂർ സ്വദേശി ആലക്കാടൻ റിഷാദ് അന്ന് തന്നെ മരിച്ചിരുന്നു. റിഷാദ് അലിയുടെ മൃതദേഹം മക്കയിൽ കബറടക്കി. റിഷാദ് അലിയു‌ടെ ഭാര്യ ഫർസീന ചേരുംകുഴിയിൽ, വട്ടിപ്പറമ്പത്ത് റംലത്ത്, മുഹമ്മദ് ബിൻസ് റാബിഖ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്.

Next Story