Top

മക്കയിലെ ഗ്രാൻഡ് മസ്ജിദിന്റെ രൂപരേഖ ഉദ്ഘാടനം ചെയ്തു

വിശുദ്ധ സ്ഥലത്തിന്റെ മതപരവും ചരിത്രപരവുമായ കാര്യങ്ങൾ രൂപരേഖയിലൂടെ വിശദമാക്കും.

12 April 2022 10:22 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മക്കയിലെ ഗ്രാൻഡ് മസ്ജിദിന്റെ രൂപരേഖ ഉദ്ഘാടനം ചെയ്തു
X

റിയാദ്: മക്കയിലെ ഗ്രാൻഡ് മസ്ജിദിന്റെ രൂപരേഖ ഉദ്ഘാടനം ചെയ്തു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ ചുമതലയുളള പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾറഹ്മാൻ അൽ സുദൈസ് ആണ് ഉദ്ഘാടനം ചെയ്തത്.

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുളളവർക്ക് വിശുദ്ധ സ്ഥലത്തിന്റെ മതപരവും ചരിത്രപരവുമായ കാര്യങ്ങൾ രൂപരേഖയിലൂടെ വിശദമാക്കും. വിവിധ ഭാഷകളിൽ ഡോക്യുമെന്ററി സിനിമകളിലൂടെയും ഗ്രാൻഡ് മോസ്‌കിന്റെ സംവേദനാത്മക ഭൂപടത്തിലൂടെയും ഇസ്ലാമിക ചരിത്രം വ്യക്തമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സന്ദേശം കൈമാറുന്നതിനും തീർഥാടകർക്ക് സേവനം നൽകുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അൽ-സുദൈസ് ഊന്നിപ്പറഞ്ഞു.

STORY HIGHLIGHTS: inaugurated introductory design for the Grand Mosque in Mecca

Next Story