Top

സൗദിയിൽ പ്രാർത്ഥനാ സമയത്ത് ഉച്ചത്തിൽ പാട്ടുവെക്കുന്നത് ശിക്ഷാർഹം; കുറ്റക്കാർ 1000 റിയാൽ പിഴ അടക്കണം

കുറ്റം ആവർത്തിക്കുകയാണെങ്കിൽ 2000 റിയാൽ പിഴ ചുമത്തുമെന്നും 'ഓകാസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

21 Feb 2022 3:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിൽ പ്രാർത്ഥനാ സമയത്ത് ഉച്ചത്തിൽ പാട്ടുവെക്കുന്നത് ശിക്ഷാർഹം; കുറ്റക്കാർ 1000 റിയാൽ പിഴ അടക്കണം
X

സൗദി അറേബ്യയിൽ പ്രാർത്ഥനാ സമയത്ത് ഉച്ചത്തിൽ പാട്ടുവെച്ചാൽ 1000 റിയാൽ പിഴ ചുമത്തും. ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചത്തിൽ പാട്ട് വയ്ക്കരുതെന്നാണ് പുതിയ നിയമം. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 2000 റിയാൽ പിഴ ചുമത്തുമെന്നും 'ഓകാസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രാർത്ഥനാ സമയത്ത് കാറുകളിൽ നിന്നും വീടുകളിൽ നിന്നും പാട്ടുയർന്നാലും പിഴ ബാധകമാണ്. താമസസ്ഥലങ്ങൾക്കടുത്തുളളവർ പരാതിപെട്ടാലും 500 റിയാലാണ് പിഴ ചുമത്തും.

സൗ​ദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ആണ് പുതിയ നിയമം കൊണ്ടുവന്നത്. നേരത്തെ പളളികളിലും ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നത് സൗദി അറേബ്യ വിലക്കിയിരുന്നു. ഷോർട്സ് ധരിച്ചാൽ 5,000 റിയാൽ പിഴ നൽകണമെന്നാണ് ഉത്തരവ്. നിയമ ലംഘനത്തിന് കനത്ത പിഴയാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.

പുതിയ തീരുമാനത്തോടെ സൗദിയിലെ പൊതു മര്യാദ ലംഘനങ്ങളുടെ പട്ടിക 20 ആയി. ആഭ്യന്തര മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അനുമതിയോടെ 2019 നവംബറിലാണ് പൊതു മര്യാദ ലംഘങ്ങനള്‍ക്കെതിരെ സിവില്‍ നടപടി ക്രമം നടപ്പിലാക്കിയത്. ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചത്തിലുള്ള സംഗീതം, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യം നീക്കം ചെയ്യാതിരിക്കുക, അപമര്യാദയായി വസ്ത്രം ധരിക്കുക, അസഭ്യം പറയുക എന്നിവയാണ് നിയമ ലംഘനങ്ങള്‍. ഇവര്‍ക്ക് 6000 റിയാല്‍ വരെ പിഴ ചുമത്താം.

STORY HIGHLIGHTS: In Saudi Arabia Warns Playing Music Loudly During Prayers is Punishable; Offenders Must Pay a Fine of 1000 Riyals


Next Story