Top

സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോണുകള്‍: എല്ലാം അറബ് സഖ്യസേന തകര്‍ത്തു

സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഒമ്പത് ഡ്രോണുകളാണ് അറബ് സഖ്യസേന തകർത്തത്

25 March 2022 6:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോണുകള്‍: എല്ലാം അറബ് സഖ്യസേന തകര്‍ത്തു
X

റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഒമ്പത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു.

ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വെള്ളി പുലര്‍ച്ചെ ആക്രമണങ്ങള്‍ നടത്താന്‍ ഹൂതികള്‍ തൊടുത്ത ഒമ്പതു ഡ്രോണുകളും സഖ്യസേന വെടിവെച്ചിട്ടു. യെമന്‍ സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ പിന്തുണ നല്‍കും. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുത്താനാണ് ഹൂതികള്‍ ശ്രമിക്കുന്നതെന്നും സഖ്യസേന പറഞ്ഞു.

STORY HIGHLIGHTS: Houthi drones hit Saudi Arabia: Everything was destroyed

Next Story