ഹൃദയാഘാതത്തെതുടർന്ന് മലയാളി ജിദ്ദയില്‍ മരിച്ചു
കരുവാരകുണ്ട് തരിശ് സ്വദേശി കണക്കഞ്ചേരി മുജീബുറഹ്മാന്‍ (48) ആണ് മരിച്ചത്.
19 May 2022 9:42 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിദ്ദ: ഹൃദയാഘാതത്തെതുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. കരുവാരകുണ്ട് തരിശ് സ്വദേശി കണക്കഞ്ചേരി മുജീബുറഹ്മാന്‍ (48) ആണ് മരിച്ചത്. ജിദ്ദയില്‍ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
അല്‍ ദുറാബ് വെള്ള കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു ഇദ്ദേഹം. പിതാവ്: മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: തസ്നിമ ആലുങ്ങല്‍, മക്കള്‍: അഹ്ഷാന് (യുഎഇ), അംജദ്, അന്‍ഷ, സഹോദരങ്ങള്‍: നാസര്‍, നജീബ്, അഷ്റഫ്, ആബിദ, സുനീറ.
Story highlights: Heart attack; Malayalee dies in Jeddah
Next Story