Top

മയക്കുമരുന്ന് വേട്ട; സൗദിയിൽ ഇന്ത്യൻ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ

52,853 ലഹരി ഗുളികകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

25 Feb 2022 6:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മയക്കുമരുന്ന് വേട്ട; സൗദിയിൽ ഇന്ത്യൻ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ
X

സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി സൗദി പൗരനും ഇന്ത്യൻ പ്രവാസിയും അറസ്റ്റിൽ. 52,853 ലഹരി ഗുളികകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. സൗദി അറേബ്യയിലെ അല്‍ ഖസീമില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി അറിയിച്ചു.

അറസ്റ്റിലായവരിൽ നിന്ന് വ്യത്യസ്ത തരത്തൽപെട്ട ഏഴ് തോക്കുകളും വെടിയുണ്ടകളും മറ്റ് നിരോധിത വസ്‍തുക്കളും കണ്ടെത്തി. മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളേയും വിതരണക്കാരേയും പിടികൂടാനായി സൗദി സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് അറിയിച്ചു. അറസ്റ്റിലായ ഇന്ത്യന്‍ പൗരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

STORY HIGHLIGHTS: Drug Hunting; Two Arrested in Saudi Arabia, Including Indian Expatriate

Next Story