Top

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ കുറയുന്നു; രോഗികളുടെ എണ്ണം മൂന്നൂറിൽ താഴെ

സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,47,715 ആയി.

7 March 2022 10:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ കുറയുന്നു; രോഗികളുടെ എണ്ണം മൂന്നൂറിൽ താഴെ
X

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. നിലവിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം മൂന്നൂറിൽ താഴെയാണ്. പുതുതായി 279 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 645 പേർ രോഗമുക്തി നേടി.

ഇതോടെ സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,47,715 ആയി. രോഗമുക്തരുടെ എണ്ണം 7,28,189 ആയി. സൗദിയിൽ ഇതുവരെ 6,15,65,346 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.

കഴിഞ്ഞ ദിവസം ഒരു കൊവിഡ് മരണം കൂടി പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടുകൂടി രാജ്യത്തെ ആകെ കൊവിഡ് മരണം 9,009 ആയി. നിലവിൽ 10,517 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 410 പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.38 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. റിയാദ് - 86, ജിദ്ദ - 28, ദമ്മാം - 14, മദീന - 14, മക്ക - 10, അബഹ - 9, എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം.

Story highlights: covid cases is declining in Saudi Arabia

Next Story