Top

മക്ക, മദീന പളളികളിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം പ്രവേശനാനുമതി

സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എൻജി. ഹിഷാം ബിൻ അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്

13 March 2022 7:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മക്ക, മദീന പളളികളിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം പ്രവേശനാനുമതി
X

റിയാദ്: മക്ക, മദീന ഹറമുകളിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എൻജി. ഹിഷാം ബിൻ അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‍കാരത്തിനും അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക്കുട്ടികൾക്ക് അനുമതിയില്ല. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും പ്രവേശിക്കുന്നതിന് മുൻകൂട്ടി അനുമതി ആവശ്യമില്ലെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പള്ളികളിൽ നമസ്‌ക്കാരത്തിനായി പ്രവേശിക്കുമ്പോൾ രക്ഷിതാക്കൾക്ക് തങ്ങളുടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും കൂടെ കൂട്ടാം.

സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ നിലവിൽ കൊവിഡ് ബാധിതര്‍ക്കും കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ക്കും പ്രവേശനത്തിന് അനുമതി ലഭിക്കില്ല.

Story highlights: Children under the age of five can enter the Haram in Makkah and Madinah with their parents

Next Story