Top

ജിദ്ദയിലെ പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം

കെട്ടിട ഉടമകള്‍ക്ക് ജിദ്ദ നഗരസഭയുടെ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

2 Jun 2022 4:51 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിദ്ദയിലെ പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം
X

ജിദ്ദ : നഗരവികസനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായി പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കെട്ടിട ഉടമകള്‍ക്ക് ജിദ്ദ നഗരസഭയുടെ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ചരിത്ര പ്രധാന കെട്ടിടങ്ങള്‍ സംരക്ഷിച്ച് കൊണ്ട് നടത്തുന്ന പദ്ധതിയില്‍ താമസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ഭവന യൂണിറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

നവംബര്‍ 17 ഓടെ കെട്ടിടങ്ങള്‍ പൂര്‍ണമായി പൊളിച്ചു നീക്കും. 34 പ്രദേശങ്ങളിലായി 50000 കെട്ടിടങ്ങളാണ് നഗരത്തില്‍ നിന്ന് പൊളിച്ചുമാറ്റപ്പെടുന്നത്. ശറഫിയ, കന്ദറ, ബാബു മക്ക, ബലദ് ബനീ മാലിക്, മുശ്രിഫ, ജാമിഅ, റിഹാബ്, അസീസിയ, ഫവീബി, റബ്വ, മുന്‍തസഹാത്, ഖുവൈസ, അല്‍അദ്ല്‍ വഫദ്ല്‍, ഉമ്മുസലം എന്നിവിടങ്ങളുലെ കെട്ടിടങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലെ താമസക്കാര്‍ക്ക് കെട്ടിടങ്ങള്‍ ഒഴിയാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്.

story highlights : Applications for compensation for demolished buildings in Jeddah can be submitted online

Next Story