Top

കേന്ദ്ര വിദേശ കാര്യസഹമന്ത്രിശ്രീ വി മുരളീധരന് എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷന്റെ( EDSO) ആദരവ്

2023 ൽ ഖത്തർ ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കാനിരിക്കെയാണ് കേന്ദ്ര വിദേശ കാര്യസഹമന്ത്രി ഖത്തർ സന്ദർശിക്കുന്നത്.

9 May 2022 1:23 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കേന്ദ്ര വിദേശ കാര്യസഹമന്ത്രിശ്രീ വി മുരളീധരന് എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷന്റെ( EDSO) ആദരവ്
X

ഖത്തർ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന് ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഐ.സി.സി അശോക ഹാളിൽ ഖത്തറിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് മന്ത്രിക്ക് എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷൻ മൊമെന്റോ നൽകി ആദരിച്ചത് . 2023 ൽ ഖത്തർ ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കാനിരിക്കെയാണ് കേന്ദ്ര വിദേശ കാര്യസഹമന്ത്രി ഖത്തർ സന്ദർശിക്കുന്നത്.

നാളെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിലും ശ്രീ വി മുരളീധരൻ മുഖ്യ അഥിതിയായിരിക്കും .

ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത സംഘവും ചേർന്നാണ് ഖത്തറിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചത്.

ചടങ്ങിൽ എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജു ഹനീഫ് , കെ.ആർ ജയരാജ് , മഞ്ജുഷ ശ്രീജിത്ത് , ഹംസ യൂസഫ് , സന്തോഷ് ഇടയത്ത്, രാജേഷ് എം . ജി, മനോജ് കലാനിലയം , അബു താഹിർ , മാത്യു എന്നിവർ പങ്കെടുത്തു .

Story highlights: Union Minister of State for External Affairs V Muraleedharan honored by Ernakulam District Social Organization (EDSO)


Next Story