Top

യുഎഇ-ഓസ്ട്രേലിയ ലോകകപ്പ് യോ​ഗ്യതാ മത്സരം ഇന്ന്

രാത്രി 9 മണിക്കാണ് യുഎഇയും ഓസ്‌ട്രേലിയും തമ്മിലുള്ള ഏറ്റുമുട്ടല്‍.

7 Jun 2022 6:03 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇ-ഓസ്ട്രേലിയ ലോകകപ്പ് യോ​ഗ്യതാ മത്സരം ഇന്ന്
X

ദോഹ: യുഎഇ-ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യതാ നാലാം റൗണ്ട് മത്സരം ഇന്ന് ഖത്തറില്‍. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയമാണ്. ​ഇന്ന് രാത്രി 9 മണിക്കാണ് യുഎഇയും ഓസ്‌ട്രേലിയും തമ്മിലുള്ള ഏറ്റുമുട്ടല്‍.

ജയിക്കുന്നവര്‍ക്ക് ഇന്റര്‍ കോണ്ടിനല്‍ പ്ലേ ഓഫ് മത്സരം കളിക്കാന്‍ യോഗ്യത ലഭിക്കും. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള പെറുവാണ് പ്ലേ ഓഫില്‍ ജയിക്കുന്ന ടീമിന്റെ എതിരാളികള്‍. ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന കൃത്രിമ ശീതീകരണ സംവിധാനങ്ങള്‍ക്കിടയിലാണ് ചൂട് കൂടിയ ഈ സമയത്ത് കളി നടക്കുന്നത്. ഇന്നലെ 43 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഖത്തറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഈ ചൂടിനെ മറികടക്കാന്‍ കഴിയുന്നതാണ് ഖത്തറിലെ ഫുട്‌ബോള്‍ ആവേശം.

യുവനിരയും പരിചയസമ്പത്തും ഉള്‍പ്പെടുന്ന ടീം നിരയാണ് യുഎഇയുടെയും ഓസ്‌ട്രേലിയയുടെയും കരുത്ത്. 107 രാജ്യാന്തര മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള വാലിന് അബ്ബാസ് മുതല്‍ യുവതാരം അലി സാലിഹ് വരെ യുഎഇ ടീമിലുണ്ട്. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരാണ് യുഎഇയും ഓസ്‌ട്രേലിയയും. മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി ദോഹ മെട്രോ സര്‍വീസ് രാത്രി ഒരു മണിവരെ നീട്ടിയിട്ടുണ്ട്.

story highlights: UAE-Australia World Cup qualifier today

Next Story