Top

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; നേട്ടമായത് പ്രവാസികള്‍ക്ക്

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം

23 Sep 2022 12:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; നേട്ടമായത് പ്രവാസികള്‍ക്ക്
X

ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമായി പ്രവാസികള്‍. ഇതോടെ ഖത്തര്‍ റിയാലിന്റെ വിനിമയ മൂല്യം 22 രൂപയ്ക്ക് മുകളിലെത്തി. എന്നാല്‍ നാട്ടില്‍ പണപ്പെരുപ്പം രൂക്ഷമായതിനാല്‍ പ്രവാസികള്‍ക്ക് കാര്യമായ ഗുണം ലഭിക്കില്ലെന്നാണ് സാമ്പത്തിക മേഖലയിലുള്ളവര്‍ പറയുന്നത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇതോടെ വിദേശ വിനിമയ ഇടപാടില്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. നാട്ടിലേക്ക് പണമയക്കുന്നതിലും വര്‍ധനവുണ്ടായിട്ടുണ്ട്.

യുഎഇ ദിര്‍ഹത്തിന്റ മൂല്യവും 22 രൂപയിലെത്തി. സൗദി റിയാല്‍ 21.48 പൈസ, ഒമാന്‍ റിയാല്‍ 210.20 പൈസ, ബഹ്‌റൈന്‍ ദിനാര്‍ 214.36 പൈസ, കുവൈത്ത് ദിനാര്‍ 261.15 പൈസ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.

Story highlights: The value of the rupee fell sharply



Next Story