
കൊല്ലം: കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു സ്ഥിരീകരിച്ചത്. പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. പനി ബാധിച്ച മറ്റ് കുട്ടികളെയും ടെസ്റ്റ് ചെയ്യും. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
സ്വൈൻ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി (എച്ച് വണ്‍ എന്‍ വണ്‍) എന്നറിയപ്പെടുന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുളള രോഗമാണ്. ആര്‍എന്‍എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗം പടരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങളുണ്ടാക്കും.
വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇത് പകരുന്നത്. സാധാരണ വൈറല്‍ പനിക്ക് സമാനമാണ് എച്ച് വണ്‍ എന്‍ വണ്‍ പനിയുടെ ലക്ഷണങ്ങളും. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, ഛര്‍ദി, ക്ഷീണം, വിറയല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
Content Highlights: Four students in Kollam test positive for H1N1