Top

ഖത്തറില്‍ വേനല്‍ക്കാലത്തെ ജോലി സമയം പ്രഖ്യാപിച്ചു

ഉചിതമായ വെന്റിലേഷന്‍ സൗകര്യമില്ലാത്ത ഷേഡുകളിലും തുറസായ സ്ഥലങ്ങളിലും രാവിലെ 10 മണിക്ക് മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.

1 Jun 2022 11:31 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറില്‍ വേനല്‍ക്കാലത്തെ ജോലി സമയം പ്രഖ്യാപിച്ചു
X

ദോഹ : വേനല്‍ക്കാലത്തെ ജോലി സമയം പുനക്രമീകരിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഉചിതമായ വെന്റിലേഷന്‍ സൗകര്യമില്ലാത്ത ഷേഡുകളിലും തുറസായ സ്ഥലങ്ങളിലും രാവിലെ 10 മണിക്ക് മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്. വൈകുന്നേരം 3:30 ന് ശേഷമാണ് ഔട്ട്‌ഡോര്‍ ജോലിസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുക. ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെയാണ് തൊഴിലാളികള്‍ ഈ സമയം പാലിക്കേണ്ടത്.

അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സംബന്ധിച്ച 2021 ലെ 17-ാം നമ്പര്‍ മന്ത്രിതല പ്രമേയമാണ് തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്നത്. ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജോലിസ്ഥലങ്ങളില്‍ ബോധവത്കരണ കാമ്പയിന്‍ നടത്തി. വേനല്‍ക്കാലത്ത് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ തൊഴില്‍ നിരോധനം അനുസരിക്കുന്നത് കമ്പനികളുടെ കടമയാണെന്നും ചൂട് കൂടുന്നതും അപകടങ്ങളെ കുറിച്ചും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

story highlights: Summer working hours have been announced in Qatar

Next Story