Top

തൃശൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

12 Nov 2021 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

തൃശൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. വെങ്കിടങ് അമ്പലത്ത് വീട്ടില്‍ നിയാസ്(32) ആണ് മരണപ്പെട്ടത്. പത്ത് വര്‍ഷമായി ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു നിയാസ്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭാര്യ ഷഫിയും രണ്ടു മക്കളും നിയാസിനൊപ്പം ഖത്തറിലായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് അബ്ദുല്‍ ഹസീസ്, മാതാവ് നൂര്‍ജഹാന്‍.സഹോദരങ്ങള്‍ നവാസ്(ഖത്തര്‍), നസീമ.

Next Story