Top

'ബിജെപി നീക്കി'; ട്വിറ്റര്‍ ബയോ തിരുത്തി സുബ്രഹ്മണ്യന്‍ സ്വാമി

8 Oct 2021 7:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി നീക്കി; ട്വിറ്റര്‍ ബയോ തിരുത്തി സുബ്രഹ്മണ്യന്‍ സ്വാമി
X

പുനഃസംഘടനയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ട്വിറ്റര്‍ ബയോ തിരുത്തി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്റര്‍ ബയോയില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപി എന്നത് ഒഴിവാക്കി. രാജ്യസഭാ എംപി, മുന്‍ കേന്ദ്ര മന്ത്രി, പ്രൊഫസര്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ എക്കണമോണിക്‌സില്‍ പിഎച്ച്ഡി തുടങ്ങിയ വിശേഷണങ്ങള്‍ നിലനിര്‍ത്തിയാണ് മുതിര്‍ന്ന നേതാവ് സംഘടനയുടെ പേര് നീക്കം ചെയ്തത്. ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗം എന്ന ഭാഗമാണ് നീക്കം ചെയ്തത്.

'തനിക്ക് കിട്ടുന്നത് പൊലെ നല്ലത് നല്‍കുന്നുവെന്നും അദ്ദേഹം ബയോയില്‍ വ്യക്തമാക്കുന്നുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമിയ്ക്ക് പുറമെ വരുണ്‍ ഗാന്ധിയേയും അമ്മ മേനക ഗാന്ധിയേയും നിര്‍വാഹക സമതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലഖിംപുര്‍ ഖേരി സംഭവത്തില്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ ആയിരുന്നു ഇരുവരും തഴയപ്പെട്ടത്. പിന്നാലെ വരുണ്‍ ഗാന്ധിയും ട്വിറ്റര്‍ ബയോയില്‍ നിന്നും ബിജെപി എന്നത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യപിച്ച 80 അംഗ നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പുനഃസംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് എതിരെ കടുത്ത വിമര്‍ശങ്ങളുന്നയിക്കുന്ന വ്യക്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമി. കേന്ദ്ര മന്ത്രിമാരായ റാവു ഇന്ദര്‍ജിത് സിംഗ്, പ്രഹ്ലാദ് പട്ടേല്‍, സുരേഷ് പ്രഭു, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗ്, വിജയ് ഗോയല്‍, വിനയ് കത്യാര്‍, എസ്എസ് അലുവാലിയ എന്നിവരും പുതിയ പട്ടികയില്‍ തഴയപ്പെട്ടു.

Next Story

Popular Stories