Top

കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ കുടുംബവും രണ്ട് തട്ടില്‍; വേണ്ടെങ്കില്‍ എല്ലാ സ്ഥാനങ്ങളും ഒഴിയാന്‍ തയ്യാറെന്ന് കുഞ്ഞാലിക്കുട്ടി

8 Aug 2021 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ കുടുംബവും രണ്ട് തട്ടില്‍; വേണ്ടെങ്കില്‍ എല്ലാ സ്ഥാനങ്ങളും ഒഴിയാന്‍ തയ്യാറെന്ന് കുഞ്ഞാലിക്കുട്ടി
X

തനിക്കെതിരെ വിമര്‍ശനമുന്നയിച്ച സയ്യിദ് മുഈന്‍ അലി ശിഹാബ്് തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ ആവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി. മുഈന്‍ അലിയെ പുറത്താക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ കടുത്ത നടപടി പാടില്ലെന്ന് തങ്ങള്‍ കുടുംബം വ്യക്തമാക്കി.

ഉന്നതാധികാര സമിതിയിലോ സജീവ രാഷ്ട്രീയത്തിലോ ഇല്ലാതിരുന്ന റഷീദ് അലി ഉള്‍പ്പെടെയുള്ള തങ്ങള്‍ കുടുംബത്തിലെ പ്രമുഖര്‍ യോഗത്തിനെത്തിയിരുന്നു. തങ്ങള്‍ കുടുംബവും കുഞ്ഞാലിക്കുട്ടി പക്ഷവും എന്നിങ്ങനെ രണ്ട് തട്ടിലായി യോഗത്തില്‍ വാദമുയര്‍ന്നു.

പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ എല്ലാ സ്ഥാനങ്ങളും ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. മുഈന്‍ അലിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി പാര്‍ട്ടിക്ക് വേണ്ടി താന്‍ നടത്തിയ സേവനങ്ങള്‍ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എണ്ണിപ്പറഞ്ഞു. മുഈന്‍ അലിക്കെതിരെ അസഭ്യം പറഞ്ഞ റാഫി പുതിയ കടവിനെതിരെ നടപടി പാടില്ലെന്ന് കുഞ്ഞാലിക്കുട്ടി ശക്തമായി യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ തുല്യ നീതിയാണ് വേണ്ടത്. മുഈന്‍ അലിക്കെതിരെ നടപടിയില്ലെങ്കില്‍ റാഫി പുതിയ കടവിനെതിരെയും നടപടി എടുക്കരുതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്നലെ റാഫി പുതിയ കടവിനെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്.

എന്നാല്‍ റാഫി പുതിയ കടവിനെയും ഒരു പോലെ കാണാനാവില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. വിഷയത്തില്‍ എന്തു നടപടി എന്നത് ഹൈദരലി ഷിഹാബ് തങ്ങള്‍ക്ക് വിട്ടിരിക്കുകാണ് നേതൃത്വം. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് മുഈന്‍ അലിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി എടുക്കുന്നത് അനുചിതാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തില്‍ ഹൈദരലി തങ്ങള്‍ നാളെ തീരുമാനമെടുക്കുമെന്നാണ് സൂചന.

Next Story

Popular Stories