Top

'നേതാക്കളെ കൊണ്ടുപോയി വെടക്കാക്കി തനിക്കാക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്'; കന്നയ്യ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

കനയ്യ കുമാറിന്റ വരവോടെ രാഹുല്‍ഗാന്ധിയും, കോണ്‍ഗ്രസും രക്ഷപ്പെടുമെങ്കില്‍ രക്ഷപ്പെടട്ടെ

29 Sep 2021 3:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതാക്കളെ കൊണ്ടുപോയി വെടക്കാക്കി തനിക്കാക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്; കന്നയ്യ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ
X

കോണ്‍ഗ്രസിന്റെ നിരന്തര ഇടപെടലില്‍ കനയ്യകുമാര്‍ വീണുപോയതാണെന്ന് സിപിഐ എംഎല്‍എയും സുഹൃത്തുമായ മുഹമ്മദ് മുഹ്‌സിന്‍. ക്രൗഡ് പുള്ളേഴ്‌സായ നേതാക്കളെ കൊണ്ടുപോയി വെടക്കാക്കി തനിക്കാക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേതെന്നും കനയ്യ ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയം ഇപ്പോഴും ഉയര്‍ത്തിപിടിക്കുന്നുണ്ടെങ്കില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് മുഹ്‌സിന്‍ പറയുന്നു

'കനയ്യയുടേത് ഒറ്റപ്പെട്ട കാര്യമല്ല. നേരത്തേയും ഉത്സാഹികളായ നേതാക്കളെ കോണ്‍ഗ്രസ് കൊണ്ടുപോയി. എന്നാല്‍ പിന്നീട് അവരെ നമ്മള്‍ കണ്ടിട്ടില്ല. ക്രൗഡ് പുള്ളേഴ്‌സായ നേതാക്കളെ കൊണ്ടുപോയി വെടക്കാക്കി തനിക്കാക്കുന്ന ഇല്ലാതാക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. അദ്ദേഹം ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയം ഇപ്പോഴും ഉയര്‍ത്തിപിടിക്കുന്നുണ്ടെങ്കില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.' മുഹമ്മജ് മുഹ്‌സിന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

കനയ്യകുമാറുമായി ഒരു വര്‍ഷത്തോളമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ബന്ധപ്പെടുന്നുണ്ട്. ഒരാഴ്ച്ച വരേയും പൂര്‍ണമായും കോണ്‍ഗ്രസിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. ജി 23 ഉയര്‍ത്തിയ വെല്ലുവിളി, ജിതിന്‍ പ്രസാദ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു തുടങ്ങിയ വെല്ലുവിളികളൊക്കെയുണ്ട് രാഹുലിന് മുന്നില്‍. പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവസാന കച്ചിതുരുമ്പ് എന്ന നിലയിലാണ് കനയ്യയെ ബന്ധപ്പെടുന്നത്. അതില്‍ കനയ്യ വീണുപോയി. അദ്ദേഹം ഉയര്‍ത്തിപിടിച്ച രാഷ്ട്രീയം ഇനി ഉയര്‍ത്തിപിടിക്കാന്‍ കഴിയുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. കനയ്യയെ പൊലെയൊരു കമ്മ്യൂണിസ്റ്റുകാരന്‍ പോകുമെന്ന് കരുതിയില്ല. സ്വാഭാവികമായിട്ടും എല്ലാപാര്‍ട്ടിയിലും ഉണ്ടാവുന്ന അസ്വാരസ്യങ്ങള്‍ മാത്രമാണ് കനയ്യയും സിപിഐയും തമ്മില്‍ ഉണ്ടായിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കനയ്യ കുമാറിന്റ വരവോടെ രാഹുല്‍ഗാന്ധിയും, കോണ്‍ഗ്രസും രക്ഷപ്പെടുമെങ്കില്‍ രക്ഷപ്പെടട്ടെയെന്നും രാഹുല്‍ഗാന്ധിക്കും ആശംസകള്‍ അറിയിച്ചും നേരത്തെ ഫേസ്ബുക്ക് പോസ്റ്റും മുഹ്‌സിന്‍ എംഎല്‍എ പങ്കുവച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി ഭാവി ബിഹാര്‍ 'മുഖ്യമന്ത്രി' സ്ഥാനവും കൂടെയുള്ളവര്‍ക്കുള്ള പദവിയുമെല്ലാം വാഗ്ദാനങ്ങളായിരിക്കാം. കൂടെയുള്ള പലരെയും വിശ്വസിക്കാന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദത്തിലാണ് രാഹുല്‍ ഗാന്ധിയുന്നുമായിരുന്നു കന്നയ്യയുടെ പ്രതികരണം.

അതേസമയം,കനയ്യയെ പോലുള്ള ജനപിന്തുണയുള്ള യുവാക്കളെ ഇടത് പക്ഷത്ത് പിടിച്ച് നിര്‍ത്താന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് സ്വയം ചോദിക്കണമെന്ന വിമര്‍ശനവും മുഹ്‌സിന്‍ പോസ്റ്റില്‍ പങ്കുവച്ചിരുരുന്നു. ഇന്ത്യയില്‍ പല കഷണങ്ങളായി നിന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് എത്ര കാലം സംഘപരിവാറിനെ എതിര്‍ക്കാന്‍ കഴിയും എന്നതും ആലോചിക്കേണ്ടതാണെന്നയിരുന്നു പരാമര്‍ശം.

Next Story

Popular Stories