Top

എംഎസ്എഫ് ജില്ലാ കമ്മറ്റികളിലും ഭിന്നത; ഹരിതയെ പിന്തുണയ്ച്ച് കത്തയച്ചിട്ടില്ലെന്നും പുതിയ വിശദീകരണം

എംഎസ്എഫ് ജില്ലാ നേതൃത്വങ്ങളുടെ ലെറ്റര്‍പാഡോ ഒപ്പോ വ്യാജമായി ദുരുപയോഗം ചെയ്തു

18 Aug 2021 8:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎസ്എഫ് ജില്ലാ കമ്മറ്റികളിലും ഭിന്നത; ഹരിതയെ പിന്തുണയ്ച്ച് കത്തയച്ചിട്ടില്ലെന്നും പുതിയ വിശദീകരണം
X

ഹരിത നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ടും സംഘടനയില്‍ എംഎസ്എഫ് ഒരു വിഭാഗം രംഗത്തെത്തിയതിന് പിന്നാലെ ആശയക്കുഴപ്പവും രൂക്ഷമാവുന്നു. എംഎസ്എഫ് ജില്ലാ കമ്മറ്റികളില്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണ് രൂപം കൊള്ളുന്നത്. ഹരിത നേതൃത്വത്തെ പിന്തുണയ്ച്ച് പുറത്ത് വന്ന കത്തുകള്‍ അയച്ചിട്ടില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍.

തിരുവനന്തപുരം, എറണാംകുളം, ആലപ്പുഴ, പാലക്കാട്,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലാ കമ്മറ്റികള്‍ ആണ് ഹരിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് നിഷേധിച്ച് രംഗത്ത് എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിറ്റികള്‍ മുസ്ലീം ലീഗിന് കത്തയച്ചിരിക്കുകയാണ്. ഹരിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള കത്തുകള്‍ വ്യാജമാണ് എന്നും പുതിയ കത്ത് ചൂണ്ടിക്കാട്ടുന്നു. എംഎസ്എഫിലെ വിഭാഗീയ സംഘങ്ങളാണ് ഹരിതയ്ത്ത് പിന്തുണ പ്രഖ്യാപിച്ചുള്ള കത്തിന് പിന്നില്‍. ഇവര്‍ക്കെതിരെ നടപടി വേണമെന്നും പുതിയ കത്ത് ആവശ്യപ്പെടുന്നു.

കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റികളുടെ പിന്തുണ സംബന്ധിച്ച ഫാത്തിമ തെഹ്‌ലിയ പ്രതികരിച്ചതിന് പിന്നാലാണ് പുതിയ അവകാശവാദം പുറത്ത് വരുന്നത്. തങ്ങള്‍ ഇങ്ങനെ ഒരു കത്ത് നല്‍കിയിട്ടില്ല. ജില്ലാ കമ്മിറ്റിക്ക് ഇങ്ങനെ ഒരു തീരുമാനവുമില്ല. ഹരിതയുടെ വിഷയത്തില്‍ പാര്‍ട്ടി തീരുമാനം നീതിയുക്തമാണെന്നും വിശ്വസിക്കുന്നു. എംഎസ്എഫ് ജില്ലാ നേതൃത്വങ്ങളുടെ ലെറ്റര്‍പാഡോ ഒപ്പോ വ്യാജമായി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തില്‍ ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെടുന്നു.

Next Story

Popular Stories