Top

നാലില്‍ മൂന്നിടത്തും യുഡിഎഫ്; വഴിക്കടവ് പിടിച്ചെടുത്തു; മലപ്പുറത്തെ ഫലം ഇങ്ങനെ

സിപിഐഎമ്മിലെ കെ.എം.സജ്‌ല 204 വോട്ടുകള്‍ക്കാണ് വിജയിച്ചത്

12 Aug 2021 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാലില്‍ മൂന്നിടത്തും യുഡിഎഫ്; വഴിക്കടവ് പിടിച്ചെടുത്തു; മലപ്പുറത്തെ ഫലം ഇങ്ങനെ
X

സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലയില്‍ നാലിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതില്‍ മൂന്നിടത്ത് യുഡിഎഫും ഒരിടത്തും എല്‍ഡിഎഫും വിജയിച്ചു.


തലക്കാട് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഇടതു മുന്നണി വിജയിച്ചു.
സിപിഐഎമ്മിലെ കെ.എം.സജ്‌ല 204 വോട്ടുകള്‍ക്കാണ് വിജയിച്ചത്
ഇതോടെ സീറ്റ് നില
എല്‍ഡിഎഫ് 10, യുഡിഎഫ് 8, ബിജെപി 1 എന്നിങ്ങനെയായി.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടന്‍ ബാബു 238 വോട്ടുകള്‍ക്കാണ് വിജയിച്ചത്

ചെറുകാവ് പഞ്ചായത്ത് പത്താം വാര്‍ഡ് ചേവായൂരില്‍ 309 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി.മുരളീധരന്‍ വിജയിച്ചു. ഇതോടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി

വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ യു. അനില്‍കുമാര്‍ 84 വോട്ടിനാണ് വിജയിച്ചത്.

അതേസമയം കണ്ണൂരില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ആറളം പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വീര്‍പ്പാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ഇതോടെ നിലവിലെ കക്ഷിനില എല്‍ഡിഎഫ് 9, യുഡിഎഫ് 8 ആയി.

എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമായിരുന്നു നടന്നത് വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളാണുള്ളത്.

കഴിഞ്ഞ തവണ എട്ട് വോട്ടിനാണ് വാര്‍ഡ് യുഡിഎഫിനെ കൈവിട്ടത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാര്‍ത്ഥി. 1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.


Next Story

Popular Stories