Top

രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം; നേതാക്കള്‍ നിയമിച്ച സൈബര്‍ ഗുണ്ടകളെന്ന് ഐഗ്രൂപ്പ്; പരസ്യപോര്

പരസ്യ പോര്‍വിളിയിലേക്ക് നീങ്ങിയതോടെ ഡിസിസി അധ്യക്ഷ നിയമനം ഹൈക്കമാന്‍ഡിന് വെല്ലുവിളിയായി മാറി കഴിഞ്ഞു

24 Aug 2021 3:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം; നേതാക്കള്‍ നിയമിച്ച സൈബര്‍ ഗുണ്ടകളെന്ന് ഐഗ്രൂപ്പ്; പരസ്യപോര്
X

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരവെ തര്‍ക്കം സൈബര്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഔദ്യോഗിക ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പരസ്യ പോര് നടക്കുന്നത്.

മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കുടുംബത്തേയും ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റുകള്‍. ഔദ്യോഗിക കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലാണ് ആക്രമണം. കള്ളനെ നമ്പിയാലും രമേശ് ചെന്നിത്തലയെ നമ്പരുതെന്നും ചെന്നിത്തലയും മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പു പറഞ്ഞ് രാജിവെച്ച് പുറത്ത് പോകണമെന്നും സൈബര്‍ ഇടങ്ങളില്‍ ആഹ്വാനം ചെയ്യുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ടീമിനെതിരെ ആഞ്ഞടിച്ച് ഐ ഗ്രൂപ്പും രംഗത്തെത്തി. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ആക്രമിക്കാന്‍ ചിലര്‍ വാടകയ്ക്ക് സൈബര്‍ ഗുണ്ടകള്‍ നിയമിച്ചിരിക്കുകയാണെന്ന ആരോപണമാണ് എതിരാളികള്‍ ഉയര്‍ത്തുന്നത്. ഇരു പോസ്റ്റുകളുടേയും കമന്റ് ബോക്‌സുകളില്‍ പ്രവര്‍ത്തകര്‍ പരസ്യമായി തെറി വിളിയും തുടങ്ങിയിട്ടുണ്ട്.
അതിനിടയില്‍ അന്തിമ ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ദില്ലി യാത്ര ഇന്നത്തേക്ക് മാറ്റി. പ്രധാന നേതാക്കളുമായി അവസാനവട്ട കൂടിയാലോചനകള്‍ക്ക് ശേഷം ദില്ലിക്ക് തിരിക്കാനാണ് തീരുമാനം. പട്ടികയില്‍ ഇനി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച വേണ്ടെന്ന് നേരത്തെ കെപിസിസി തീരുമാനിച്ചിരുന്നു. ഇതോടെയാണ് തര്‍ക്കം പരസ്യ വിഴുപ്പലക്കിന് വഴിയൊരുക്കിയത്. സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരസ്യ പോര്‍വിളിയിലേക്ക് നീങ്ങിയതോടെ ഡിസിസി അധ്യക്ഷ നിയമനം ഹൈക്കമാന്‍ഡിന് വെല്ലുവിളിയായി മാറി കഴിഞ്ഞു.
Next Story

Popular Stories