Top

മമതയാണ് മുഖ്യലക്ഷ്യം; രാജ്യസഭയിലേക്ക് തൃണമൂലിനെതിരെ ബിജെപി സ്ഥാനാര്‍ഥിയില്ല

20 Sep 2021 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമതയാണ് മുഖ്യലക്ഷ്യം; രാജ്യസഭയിലേക്ക് തൃണമൂലിനെതിരെ  ബിജെപി സ്ഥാനാര്‍ഥിയില്ല
X

തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി സുഷ്്മിത ദേവിനെതിരെ ബിജെപി മത്സരിക്കില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സുഷ്്്മിതയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിലെ ഫലം തീരുമാനിക്കപ്പെട്ടതാണെന്നും എന്നാല്‍ മമത തുടര്‍ന്നും തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രിയായി തുടരണമെന്നതിലാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രദ്ധചെലുത്തുന്നതെന്നാണ് സുവേന്ദു ഇത് സംബന്ധിച്ച് അറിയിച്ച ട്വീറ്റില്‍ വിശദീകരിച്ചത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് നടക്കാനിരിക്കുന്ന ഭവാനിപ്പൂര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിനാണ് പാര്‍ട്ടി പ്രഥമ പിഗണന നല്കുന്നതെന്നാണ് സുവേന്ദു നല്കുന്ന സൂചന. നേരത്തെ നന്ദിഗ്രാമില്‍ സുവേന്ദു തന്നെയായിരുന്നു മമതയെ തോല്പ്പിച്ചത്. ഭവാനിപ്പൂരിലും തിരിച്ചടി നേരിട്ടാല്‍ മമതയ്ക്ക് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്നാണ് 'തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രി' പരാമര്‍ശത്തിലൂടെ സുവേന്ദു ലക്ഷ്യം വെക്കുന്നത്.

അതേസയം സ്ഥാനാര്‍ഥിയെ ബിജെപി നിര്‍ത്താത്തതിനെ തുടര്‍ന്ന് സുഷ്്മിത ദേവ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. സുഷ്്മിത ദേവ് തിങ്കളാഴ്ച്ച തന്നെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ടിഎംസിയുടെ മനസ് ഭുനിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. ഒഴിവുവന്ന ഈ സീറ്റിലേക്കാണ് കോണ്‍ഗ്രസ് വിട്ട് ടിഎംസിയിലേക്ക് അടുത്തുകാലത്ത് മാത്രം ചേക്കേറിയ സുസ്മതയെ ടിഎംസി പരിഗണിച്ചത്.

കോണ്‍ഗ്രസിന്റൈ ദേശീയ വക്താവായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സുഷ്്മിത പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ടിഎംസിയില്‍ ചേര്‍ന്നത്.. അസം ,ത്രിപുര തുടങ്ങീ വടക്കുകിഴന്‍ സംസ്ഥാനങ്ങളില്‍ ടിഎംസിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് സുഷ്്്മിതയെ ടിഎംസി ഏല്പ്പിച്ചിരിക്കുന്നത്.

Next Story

Popular Stories