ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി; പിന്നിൽ ജീവനക്കാർ

40 ഓളം കഞ്ചാവ് ചെടികൾ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടില് വ്യക്തമാക്കുന്നു

ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി; പിന്നിൽ ജീവനക്കാർ
dot image

പത്തനംതിട്ട: ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർക്കെതിരെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റിപ്പോർട്ട് നൽകി. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയനാണ് കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകിയത്.

ഗ്രോ ബാഗിലെ കഞ്ചാവ് ചെടികളുടെ ഫോട്ടോകൾ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് പരാതിയായി ലഭിച്ചിരുന്നു. 40 ഓളം കഞ്ചാവ് ചെടികൾ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടില് വ്യക്തമാക്കുന്നു. ആറുമാസം മുൻപാണ് സംഭവം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ബി ആർ ജയനെ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഓഫീസിലേക്ക് സ്ഥലം മാറ്റി. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്ക്യൂവർ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കഞ്ചാവ് നട്ടത് താനാണെന്ന് ദിവസവേതന വാച്ചർ അജേഷ് മൊഴി നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image