തട്ടിക്കൊണ്ടുപോയ യുവതിയേയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി

തിരുവല്ലയില്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി
തട്ടിക്കൊണ്ടുപോയ യുവതിയേയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. ചെങ്ങന്നൂരില്‍ നിന്നുമാണ് യുവതിയേയും കുഞ്ഞിനേയും കണ്ടെത്തിയത്. തിരുവല്ല കുറ്റപ്പുഴ സ്വദേശി സന്തോഷാണ് തന്റെ ഭാര്യയെയും കുഞ്ഞിനെയും ചെങ്ങന്നൂര്‍ സ്വദേശിയായ പ്രിന്റു പ്രസാദ് തട്ടിക്കൊണ്ടുപോയി എന്ന് പൊലീസില്‍ പരാതിപ്പെട്ടത്.

പ്രിന്റു പ്രസാദിനൊപ്പം കാറില്‍ നിന്നാണ് യുവതിയേയും കുഞ്ഞിനെയും കണ്ടെത്തിയത്. സന്തോഷും ഭാര്യയും കുഞ്ഞും ബൈക്കില്‍ സഞ്ചരിക്കവേ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറില്‍ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com