തെരുവ് നായ ആക്രമണം; ആറ് വയസുകാരന് ഗുരുതര പരിക്ക്

കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത നായ ആക്രമിക്കുകയായിരുന്നു
തെരുവ് നായ ആക്രമണം; ആറ് വയസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരിക്ക്. പാലക്കാട് കാടാങ്കോടാണ് സംഭവം. ശനിയാഴ്ചയാണ് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത നായ ആക്രമിക്കുകയായിരുന്നു.

ശരീരമാസകലം പരിക്കേറ്റ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പ്രദേശത്ത് തെരുവ്‌നായ ശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് പരിഹാര നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ വിമര്‍ശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com