പെരുങ്ങോട്ടുകുറുശ്ശിയില് കോണ്ഗ്രസിന് വീണ്ടും തിരിച്ചടി; കെ എ മക്കി രാജിവെച്ചു

എട്ട് വർഷമായി പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന കെ എ മക്കി ഇന്നലെ കെപിസിസി പ്രസിഡൻറ് കെ സുധാകരന് രാജി കത്ത് കൈമാറി

dot image

പാലക്കാട്: പെരിങ്ങോട്ടുകുറുശ്ശി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സ്ഥാനം കെ എ മക്കി രാജിവെച്ചു. എട്ട് വർഷമായി പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന കെ എ മക്കി ഇന്നലെ കെപിസിസി പ്രസിഡൻറ് കെ സുധാകരന് രാജി കത്ത് കൈമാറി.

നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ പെരിങ്ങോട്ടുകുറിശ്ശിയിലെ പ്രസിഡൻറ് സ്ഥാനം വഹിക്കാൻ തനിക്ക് ഒട്ടും താത്പര്യമില്ലെന്ന് അറിയിച്ചാണ് മക്കിയുടെ രാജി. മുമ്പ് പലതവണ രാജിവെയ്ക്കാൻ അനുവദിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിലവിൽ രാഷ്ട്രീയപ്രശ്നങ്ങളില്ലെന്നും നേരത്തെ തന്നെ മക്കി രാജി സന്നദ്ധത അറിയിച്ചിരുന്നതായും എ വി ഗോപിനാഥ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ പിന്തുണക്കുമെന്ന് എ വി ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രവർത്തകരിൽ ഒരു വിഭാഗം എ വി ഗോപിനാഥിന്റെ നിലപാടിനെ അനുകൂലിച്ചെങ്കിലും മറ്റൊരു വിഭാഗം അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു.

'മകന്റെ താലി നീ ഇടേണ്ട, മുഖത്തടിച്ച് തള്ളിയിട്ടു, പത്ത് ലക്ഷം ആവശ്യപ്പെട്ടു'; സത്യഭാമക്കെതിരെ കേസ്
dot image
To advertise here,contact us
dot image