Top

2036 വരെ ഫോര്‍മുല വണ്ണിന് ബഹ്‌റൈന്‍ വേദിയാകും

ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ തുടക്ക മത്സരം ബഹ്‌റൈനില്‍

12 Feb 2022 10:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2036 വരെ ഫോര്‍മുല വണ്ണിന്  ബഹ്‌റൈന്‍ വേദിയാകും
X

ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ക്ക് 2036 വരെ ബഹറൈന്‍ വേദിയാകുമെന്നുറപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇത് സംബന്ധിച്ച കരാറുകളില്‍ ഫോര്‍മുല വണ്‍ സംഘാടകരും ബഹ്‌റൈന്‍ അധികൃതരും ഒപ്പുവെച്ചു. ഈ വര്‍ഷം ഫോര്‍മുല വണ്‍ തുടക്ക മത്സരം ബഹ്‌റൈനില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2004 മുതല്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ്പ്രീ മത്സരങ്ങള്‍ക്ക് വേദിയായിരുന്നു. കൊവിഡ് പിടിമുറുക്കിയ കഴിഞ്ഞ സീസണില്‍ രണ്ട് ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്കും ബഹ്‌റൈന്‍ ആതിഥ്യം വഹിച്ചിരുന്നു.

ഫോര്‍മുല വണ്‍ കലണ്ടറില്‍ രാജ്യത്തെ ഉള്‍പ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്ന് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ചെയര്‍മാന്‍ ആരിഫ് റഹ്മാനി പറഞ്ഞു. 2004 മുതല്‍ അവിസ്മരണീയമായ കാറോട്ട മത്സരങ്ങള്‍ക്ക് ബഹ്‌റൈന് ആതിഥ്യം വഹിച്ചിട്ടുണ്ടെന്നും 2036 വരെ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്ക് രാജ്യം വേദിയാകുന്നതില്‍ ഏറേ സന്തോഷമുണ്ടെന്നും ഫോര്‍മുല വണ്‍ സിഇഒ സ്‌റ്റേഫാനോ ഡൊമെനിസാലി അറിയിച്ചു.

Next Story

Popular Stories